റഫറിയുടെ ദേഹത്തേക്ക് തുപ്പിയ എ.എസ് റോമ താരത്തിന് 8.21 ലക്ഷം രൂപ പിഴ, വിലക്ക്
text_fieldsടൂറിൻ: ഇറ്റാലിയൻ കപ്പ് മത്സരത്തിനിടെ റഫറിയുടെ ദേഹത്തേക്ക് തുപ്പിയ എ.എസ് റോമ താരം എഡിൻ സെകോക്ക് വിലക്കും പിഴയും. 11,500 ഡോളർ (8.21 ലക്ഷം രൂപ) പിഴയും രണ്ടു മത്സരങ്ങളിൽ വിലക്കുമാണ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ ഏർപ്പെടുത്തിയത്.
ബുധനാഴ്ച നടന്ന ഇറ്റാലിയൻ കപ്പ് ക്വാർട്ടർ ഫൈനലിനിടെയായിരുന്നു സംഭവം. ഫിയോറെൻറീനക്കെതിരെ റോമ 4-1ന് പിന്നിൽനിൽക്കെ കളിയുടെ 72ാം മിനിറ്റിലാണ് ബോസ്നിയൻ താരമായ സെകോ റഫറിയുമായി തർക്കത്തിലേർപ്പെടുന്നതും ദേഹത്തേക്ക് തുപ്പുന്നതും. ഉടൻ ചുവപ്പുകാർഡ് കാണിച്ച് സെകോയെ പുറത്താക്കി. പിന്നാലെയാണ് നടപടി. മത്സരത്തിൽ ഫിയോറെൻറീന 7-1ന് ജയിച്ചിരുന്നു.