റോ​ബി​ൻ വാ​ൻ പേ​ഴ്​​സി വി​ര​മി​ക്കു​ന്നു

22:41 PM
14/05/2019
ആം​സ്​​റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ റോ​ബി​ൻ വാ​ൻ പേ​ഴ്​​സി ക​ളി മ​തി​യാ​ക്കു​ന്നു. ദേ​ശീ​യ ടീ​മി​ൽ​നി​ന്നും നേ​ര​ത്തെ ത​ന്നെ വി​ര​മി​ച്ച താ​രം ഡ​ച്ച്​ ഫു​ട്​​ബാ​ൾ ക്ല​ബ്​ ഫെ​യ്​​നൂ​ർ​ദി​നു വേ​ണ്ടി ഇൗ ​സീ​സ​ൺ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ്​ ബൂ​ട്ട​ഴി​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

നെ​ത​ർ​ല​ൻ​ഡ്​​സി​നാ​യി നൂ​റി​ല​ധി​കം മ​ത്സ​ര​ങ്ങ​ളി​ൽ ജ​ഴ്​​സി​യ​ണി​ഞ്ഞ താ​രം 50 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 2001-04വ​രെ ഫെ​യ്​​നൂ​ർ​ദി​നായി ബൂ​ട്ട​ണി​ഞ്ഞ താ​രം പി​ന്നീ​ട്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ ആ​ഴ്​​സ​ന​ലി​ലെ​ത്തി. നീ​ണ്ട എ​ട്ടു വ​ർ​ഷ​​ത്തോ​ളം ഗ​ണ്ണേ​ഴ്​​സി​നൊ​പ്പ​മാ​യി​രു​ന്നു. 2012 മു​ത​ൽ 2015വ​രെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലായിരുന്നു.
Loading...
COMMENTS