ഹോം എഗൈൻ; റിനോ ആേൻറായെ ടീമിലെത്തിച്ച് ബംഗളൂരു VIDEO
text_fieldsഇന്ത്യന്‍ സൂപ്പര്‍ ലീഗിെൻറ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്തുതട്ടിയ മലയാളി പ്രതിരോധ താരം റിനോ ആേൻറായെ ടീമിലെത്തിച്ച് ബംഗളൂരു എഫ്.സി. നേരത്തെ ബംഗളൂരുവിെൻറ ഭാഗമായിരുന്ന റിനോ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയതായിരുന്നു. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബംഗളൂരു പഴയ താരത്തെ തിരിച്ച് കൊണ്ടുവന്ന കാര്യം പങ്കുവെച്ചത്. റിനോ ആേൻറായുടെ ഒരു സര്‍പ്രൈസ് വീഡിയോയും കൂടെ കൊടുത്തിട്ടുണ്ട്.
He's #HomeAgain. pic.twitter.com/PYB2X9SWEw
— Bengaluru FC (@bengalurufc) June 6, 2018
ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന് റിനോ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി റിനോ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 30കാരനായ റിനോ 2013ലാണ് ആദ്യമായി ബെംഗളുരു എഫ് സിയിലെത്തുന്നത്. തുടർന്ന് എ.ടി.കെ ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളിൽ ലോണിൽ കളിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
