നെയ്മറിെൻറ വിലക്കിൽ ഇളവ്
text_fieldsലോസന്നെ: പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മറിെൻറ ചാമ്പ്യൻസ് ലീഗ് വിലക്ക് മൂന്നിൽനിന്ന് രണ്ട് മത്സരങ്ങളിലാക്കി കുറച്ചു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ മത്സരത്തിനു പിന്നാലെ റഫറിയെ കുറ്റപ്പെടുത്തിയതിനായിരുന്നു യുവേഫ മൂന്നു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ ക്ലബ് സമർപ്പിച്ച അപ്പീലിലാണ് രണ്ടു ദിവസങ്ങളായി കുറച്ചത്.
എങ്കിലും സീസണിൽ പി.എസ്.ജിയുടെ നിർണായക ഗ്രൂപ് മത്സരങ്ങൾ നെയ്മറിന് നഷ്ടമാവും. ബുധനാഴ്ച രാത്രി റയൽ മഡ്രിഡിനും, രണ്ടാഴ്ചക്കു ശേഷം ഗലറ്റസറായ്ക്കുമെതിരെ കളിക്കാനാവില്ല. ഒക്ടോബർ 22ന് ബെൽജിയൻ ക്ലബ് ബ്രൂഗെക്കെതിരെയാവും തിരിച്ചുവരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
