ക​ളി മ​തി; മാ​ല വേ​ണ്ട: സ്വ​ർ​ണ ചെ​യി​ൻ ഉൗ​രി​ച്ച്​ റ​ഫ​റി

00:06 AM
09/11/2019
Ainsley-Maitland-Niles.jpg

ല​ണ്ട​ൻ: സ്വ​ർ​ണ​ത്തി​ന്​ ഫു​ട്​​ബാ​ളി​ലെ​ന്ത്​ കാ​ര്യം. ആ​ഴ്​​സ​ന​ൽ വി​ങ്ങ​ർ ഐ​ൻ​സ്​​ലി മെ​യ്​​റ്റ്​​ലാ​ൻ​ഡ്​ നി​ൽ​സ​നോ​യോ​ട്​ റ​ഫ​റി ചോ​ദി​ച്ച​ത്​ ഇ​ങ്ങ​നെ​യാ​വാം. ക​ഴി​ഞ്ഞ ദി​വ​സം യൂ​റോ​പ ലീ​ഗ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ആ​ഴ്​​സ​ന​ലും വി​റ്റോ​റി​യ ഗ്വി​മാ​റ​സും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴാ​ണ്​ ഇം​ഗ്ലീ​ഷ്​ താ​ര​മാ​യ മെ​യ്​​റ്റ്​​ലാ​ൻ​ഡ്​ ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​ചെ​യി​​ൻ റ​ഫ​റി പി​ടി​കൂ​ടു​ന്ന​ത്. ക​മ്മ​ൽ, മോ​തി​രം, മാ​ല തു​ട​ങ്ങി​യ​വ​യ​ണി​ഞ്ഞ്​ ക​ളി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം തെ​റ്റി​ച്ച്​ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​യ്​​റ്റ്​​ലാ​ൻ​ഡി​നെ 17ാം മി​നി​റ്റി​ലാ​ണ്​ തു​ർ​ക്കി​ക്കാ​ര​ൻ റ​ഫ​റി ഹാ​ലി​സ്​ ഒ​സ്​​കാ​യ കൈ​യോ​ടെ പി​ടി​കൂ​ടു​ന്ന​ത്.

ഉ​ട​ൻ   ട​ച്ച്​​ലൈ​നി​ന്​ പു​റ​ത്തേ​ക്ക്​ അ​യ​ച്ച താ​ര​ത്തി​ൽ​നി​ന്ന്​ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി സ്വ​ർ​ണ​മാ​ല ഊ​രി​മാ​റ്റി. ഈ ​കാ​ഴ്​​ച ടെ​ലി​വി​ഷ​ൻ കാ​മ​റ​യും ഒ​പ്പി​യെ​ടു​ത്തു. ക​ളി​ക്കാ​രു​ടെ ശ​രീ​ര​ത്തി​ൽ മാ​ല, ക​മ്മ​ൽ തു​ട​ങ്ങി​യ​വ​യൊ​ന്നു​മി​ല്ലെ​ന്ന്​ കി​ക്കോ​ഫ്​ വി​സി​ലി​ന്​ മു​മ്പ്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ റ​ഫ​റി​മാ​രു​ടെ ജോ​ലി​യാ​ണ്. എ​ന്നാ​ൽ, ഈ ​പ​രി​ശോ​ധ​ന​യെ വെ​ട്ടി​ച്ചാ​ണ്​ ആ​ഴ്​​സ​ന​ൽ താ​രം മാ​ല​യി​ട്ട്​ വ​ന്ന​ത്. മ​ത്സ​രം 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Loading...
COMMENTS