സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മഡ്രിഡിന്
text_fieldsജിദ്ദ: കാർഡും കൈയാങ്കളിയും ആരാധകരെ കോരിത്തരിപ്പിക്കുന്ന കളിയും. പക്ഷേ, 120 മിനിറ്റ് നീണ്ട ഉഗ്രപോരാട്ടത്തിൽ ഇരു പോസ്റ്റിനും മുന്നിൽ വൻമതിൽപോലെ രണ്ട് ഗോളിമാർ അണി നിരന്നതോടെ ഗോൾ അകന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വിധിനിർണയിച്ചപ്പോൾ സ്പാ നിഷ് സൂപ്പർ കപ്പ് കിരീടം റയൽ മഡ്രിഡിലേക്ക്. സൂപ്പർ കപ്പിൽ റയലിെൻറ 11ാം കിരീടമാണിത ്, റയൽ മഡ്രിഡിനൊപ്പം സിനദിൻ സിദാെൻറ പത്താമത്തെയും. കളിച്ച ഒമ്പത് ഫൈനലിലും കിരീട വുമായി മടങ്ങിയെന്ന റെക്കോഡും സിദാൻ കാത്തു.
ഷൂട്ടൗട്ടിൽ റയലിെൻറ ഡാനി കാർവയാൽ, റോഡ്രിഗോ, ലൂകാ മോഡ്രിച്, സെർജിയോ റാമോസ് എന്നിവർ അനായാസം കിക്ക് വലയിലെത്തിച്ച പ്പോൾ അത്ലറ്റികോ മഡ്രിഡിെൻറ സോൾ നിഗ്വസ് ആദ്യ ഷോട്ട്തന്നെ പോസ്റ്റിലിടിച്ച് പാഴാക്കി. തോമസ് പാർടിയുടെ രണ്ടാം കിക്ക് ഗോളി തിബോ കർട്വ രക്ഷപ്പെടുത്തി. മൂന്നാം ഷോട്ട് ഗോളായെങ്കിലും ഉന്നംപിഴക്കാത്ത നാല് കിക്കുമായി റയൽ കിരീടമണിഞ്ഞു.
വാൽവെർദെ സമ്മാനിച്ച കപ്പ്
‘റയൽ മിഡ്ഫീൽഡർ ഫ്രെഡറികോ വാൽവെർദെയാണ് ഞങ്ങളുടെ കിരീടം തട്ടിത്തെറുപ്പിച്ചത്. എക്സ്ട്രാ ടൈമിൽ പന്തുമായി കുതിച്ചുപാഞ്ഞ അൽവരോ മൊറാറ്റയെ വാൽവെർദെ കാലിട്ട് വീഴ്ത്തിയില്ലായിരുന്നുവെങ്കിൽ ആ ഗോളിലൂടെ കപ്പ് ഞങ്ങൾ സ്വന്തമാക്കിയേനെ. കളിയിലെ ഏറ്റവും നിർണായക നിമിഷമായിരുന്നു അത്. ആ പൊസിഷനിൽ ഏത് താരവും ചെയ്യുന്ന ടാക്ലിങ്ങായിരുന്നു അത്. അക്കാര്യം ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് മടങ്ങവേ വാൽവെർദെയോട് ഞാൻ പറയുകയും ചെയ്തു’ -മത്സര ശേഷം അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണിക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു.
അതേസമയം, തെൻറ ടാക്ലിങ്ങിനെ മാച്ച്സ്പിരിറ്റായി എതിർ കോച്ച് പോലും അഭിനന്ദിക്കുേമ്പാൾ വാൽവെർദെ നിരാശയിലാണ്. ‘മൊറാറ്റയോട് ക്ഷമ ചോദിക്കുന്നു. നല്ല കളിയെല്ലന്ന് അറിയാം. പക്ഷേ, ആ സമയം മറ്റ് വഴികളൊന്നുമില്ലായിരുന്നു. കിരീടത്തിെൻറ സന്തോഷത്തിലും ആ നിമിഷം എന്നെ വേദനിപ്പിക്കുന്നു’ -വാൽവെർദെ പറയുന്നു.
കരിം ബെൻസേമ, എഡൻ ഹസാഡ്, ഗാരെത് ബെയ്ൽ തുടങ്ങി സ്റ്റാർ സ്ട്രൈക്കർമാരില്ലാതെ വലിയ കിരീടം നേടിയതിൽ സിദാന് അഭിമാനിക്കാം. രണ്ട് മണിക്കൂർ അങ്കത്തിൽ അനവധി അവസരങ്ങൾ ലഭിച്ചിട്ടും പാഴാക്കിയത് അത്ലറ്റികോയെയും വേട്ടയാടും. ജോ ഫെലിക്സും കൊറിയയും മൊറാറ്റയും ചേർന്ന് അരഡസനോളം സൂപ്പർ ചാൻസുകളാണ് പാഴാക്കിയത്. റയൽ ഗോളി തിബോ ക്വർടുവയയും മികച്ച ഫോമിലായിരുന്നു.

ഒാർമയിൽ സുവാരസ് ഹാൻഡ്ബാൾ
ഫൗൾചെയ്ത് ചുവപ്പുകാർഡ് വാങ്ങിയിട്ടും ഫൈനലിലെ താരമായി വാൽവെർദെ മാറിയപ്പോൾ ഓർമയിലെത്തുന്നത് 2010 ലോകകപ്പ് സെമിയിലേക്ക് ഉറുഗ്വായ്ക്ക് ടിക്കറ്റ് സമ്മാനിച്ച സുവാരസ് ഹാൻഡ്ബാൾ. ഘാനക്കെതിരായ ക്വാർട്ടർ മത്സരത്തിൽ എക്സ്ട്രാ ടൈമിെൻറ അവസാന മിനിറ്റിൽ ഗോൾ ഉറപ്പിച്ച ഷോട്ട് സുവാരസ് കൈകൊണ്ട് തടഞ്ഞിട്ടു. ഫൗളിന് ചുവപ്പുകാർഡുമായി സുവാരസ് പുറത്ത്. എന്നാൽ, കിക്കെടുത്ത അസമാവോ ഗ്യാൻ പുറത്തേക്കടിച്ചു. എന്നാൽ, ഷൂട്ടൗട്ടിലെ ജയത്തോടെ ഉറുഗ്വായ് സെമിയിൽ. കടുത്ത ഫൗളിലും സുവാരസ് ആരാധകമനസ്സിലെ ഹീറോ ആയി.