Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ക്രിസ്റ്റാനോ: പി.എസ്ജിയെ വീഴ്ത്തി റയൽ

text_fields
bookmark_border
Real-Madrid
cancel

പാരിസ്​: നിർണായക പോരാട്ടത്തിൽ ഒരിക്കൽ കൂടി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താരമായ ദിനത്തിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചു.

രണ്ടാം പാദ പോരാട്ടത്തിൽ ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ 2-1 ന് തകർത്താണ് സിനദിൻ സിദാന്റെ സംഘം ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ഇടം പിടിച്ചത്. ഇരു പാദങ്ങളിലുമായി 2-5 ന്റെ വിജയമാണ് റയൽ സ്വന്തമാക്കിയത്.

51-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റയലിനായി ആദ്യ ഗോൾ നേടി. 71 -ാം മിനിറ്റിൽ കവാനിയിലുടെ പി.എസ്.ജി തിരിച്ചടിച്ചു. എന്നാൽ 80- മിനിറ്റിൽ കസി മാറോ പി.എസ്.ജി വല കുലുക്കി വിജയഗോൾ കുറിച്ചു. കവാനിയുടെ ഗോൾ നേട്ടത്തിന് മുമ്പ് 66- മിനിറ്റിൽ പി.എസ്.ജി മിഡ്ഫീൽഡർ മാർ കോ വെരാറ്റി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് ഫ്രഞ്ച് സംഘത്തിന് കനത്ത തിരിച്ചടിയായി.

റയലിന്റെ കളിമുറ്റത്ത് നടന്ന ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയിരുന്നു. 3-1 നായിരുന്നു റയൽ അന്ന് ജയിച്ചത്.

സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി. എസ്. ജിക്ക് കനത്ത ആഘാതമാണ് നൽകിയതെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ലാലിഗ കിരിടം കൈവിട്ട സിദാന് ചാമ്പ്യൻസ് ലീഗ് കപ്പ് നിലനിർത്തേണ്ടത് നിലനിൽപ്പിന്റെ കാര്യവുമാണ്.

മറ്റൊരു മത്സരത്തിൽ ഇംഗ്ലിഷ് ശക്തികളായ ലിവർപൂളിനെ എഫ്.സി പോർട്ടോ ഗോൾരഹിത സമനിലയിൽ തളച്ചെങ്കിലും ആദ്യ പാദത്തിെലെ ലീഡിൽ 5-0ത്തിന് യുർഗൻ ക്ലോപ്പിന്റെ സംഘം അവസാന എട്ടിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Real Madrid Wins PSG - Sports News
Next Story