Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപുതുസംഘത്തെ...

പുതുസംഘത്തെ കളത്തിലിറക്കി; ലാ ലിഗയിൽ എസ്​പാനിയോളിനോട് തോറ്റ് റയൽ

text_fields
bookmark_border
പുതുസംഘത്തെ കളത്തിലിറക്കി; ലാ ലിഗയിൽ എസ്​പാനിയോളിനോട് തോറ്റ് റയൽ
cancel

മഡ്രിഡ്​: സാൻറിയാഗോ ബെർണബ്യൂവിലെത്തിയ പി.എസ്​.ജിയെ കെട്ടുകെട്ടിച്ചതിനു പിന്നാലെ നാലു തകർപ്പൻ ജയങ്ങളുമായി കളംവാണ റയലിന്​ ലാ ലിഗയിൽ അപ്രതീക്ഷിത തോൽവി. എസ്​പാനിയോൾ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ റയലിനെ വീഴ്​ത്തിയത്​.

ഗോൾരഹിതമായി അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച മത്സരത്തിൽ, 93ാം മിനിറ്റിൽ സ്​പാനിഷ്​ സ്​ട്രൈക്കർ ജെറാഡ്​ മൊറീന്യോ നേടിയ ഗോളിലാണ്​ റയലി​​െൻറ നെഞ്ചകം പിളർന്നത്​. ബി.ബി.സി സഖ്യത്തെ മാറ്റി പുതുസംഘത്തെ കളത്തിലിറക്കിയതാണ്​ റയലിന്​ വിനയായത്​. ക്രിസ്​റ്റ്യാനോ ടീം ലിസ്​റ്റിലേ ഇല്ലാതായപ്പോൾ, ബെൻസേമയെ രണ്ടാം പകുതി ഇറക്കി നടത്തിയ പരീക്ഷണവും വിജയംകണ്ടില്ല.

പോയൻറ്​ പട്ടികയിൽ തിരിച്ചുവരാനുള്ള റയലി​​െൻറ ശ്രമത്തിന്​ വീണ്ടും ഇരുട്ടടിയായി.​ സീസണിൽ മഡ്രിഡുകാരുടെ അഞ്ചാം തോൽവിയാണിത്​. ഒരു കളി കുറവ​്​ കളിച്ച ബാഴ്​സലോണയേക്കാൾ (65) 14 പോയൻറ്​ പിറകിൽ മൂന്നാമതാണ്​ റയൽ (51). അത്​ലറ്റികോയാണ് ​(58) രണ്ടാമത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballEspanyolmalayalam newssports news
News Summary - real madrid vs espanyol- Sports news
Next Story