Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗിൽ റയലിന് സമനിലക്കുരുക്ക്
text_fieldsbookmark_border
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മൽസരത്തിൽ റയലിന് സമനില കുരുക്ക്. ബെൽജിയൻ ക്ലബായ ബ്രൂഗെയോടാണ് റയൽ സമനില വഴങ്ങിയത് സ്കോർ:2-2. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്നതിന് ശേഷമായിരുന്നു റയൽ സമനില പിടിച്ചത്.
റയലിനെ ഞെട്ടിച്ച് ഇമാനുവൽ ഡെന്നീസ് ബ്രൂഗെക്കായി ഒമ്പതാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടി. 39ാം മിനുട്ടിലും ഗോൾ നേടി ഇമാനുവൽ ബ്രൂഗെയുടെ ലീഡുയർത്തി. മൽസരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും റയലായിരുന്നു മുന്നിലെങ്കിലും ആദ്യ പകുതിയിൽ ഗോൾ മാത്രം കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ 55ാം മിനുട്ടിൽ റയൽ ഒരു ഗോൾ മടക്കി. സെർജി റാമോസായിരുന്നു ഗോൾ നേടിയത്. 85ാം മിനുട്ടിൽ കാസ്മിറോ കൂടി വലകുലുക്കിയതോടെ റയൽ ബ്രൂഗെക്കെതിരെ സമനില പിടിച്ചു.
Next Story
