Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 2:08 PM IST Updated On
date_range 10 May 2017 2:14 PM ISTചാമ്പ്യൻസ് ലീഗ്: അത്ലറ്റികോ മഡ്രിഡ് x റയൽ മഡ്രിഡ് രണ്ടാം സെമി ഇന്ന്
text_fieldsbookmark_border
മഡ്രിഡ്: അരനൂറ്റാണ്ടായി അത്ലറ്റികോ മഡ്രിഡിെൻറ പ്രിയപ്പെട്ട കളിമുറ്റമായ വിസെെൻറ കാൾഡെറോൺ കണ്ണടക്കാൻ ഒരുങ്ങുകയാണ്. പുതിയ തട്ടകത്തിലേക്ക് കളിയിടം മാറ്റുേമ്പാൾ ഇതുവരെ കളിച്ചുമെതിച്ച മണ്ണിനോട് യാത്രപറയുന്ന നൊമ്പരത്തിലാണ് ഫെർണാണ്ടോ ടോറസും ഗാബിയും അെൻറായിൻ ഗ്രീസ്മാനുമെല്ലാം. ഇന്നത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമി ഉൾപ്പെടെ ഇനി ഇവിടെ രണ്ട് കളികൾ മാത്രം. സെമി ഫൈനൽ പോരാട്ടത്തിന് നഗരവൈരികളായ റയൽ മഡ്രിഡെത്തുേമ്പാൾ വിസെെൻറ കാൾഡെറോണിന് ഇന്നാവും യഥാർഥ വിടവാങ്ങൽ മത്സരം.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടംനേടാനുള്ള നിർണായക മത്സരം ചരിത്രപോരാട്ടമാക്കാനുള്ള തയാറെടുപ്പിലാണ് ഡീഗോ സിമിയോണിയും സംഘവും ഇഷ്ട മൈതാനിയിലിറങ്ങുന്നത്. അത്ലറ്റികോ ജയിച്ചാലും തോറ്റാലും ചരിത്രത്തിെൻറ ഭാഗമാവുന്ന വിസെെൻറ കാൾഡെറോണിലെ ചരിത്ര പോരാട്ടമാവുമിത്. എങ്കിലത്, ജീവന്മരണ പോരാട്ടമാക്കാനുള്ള തയാറെടുപ്പിലാണ് ആതിഥേയർ. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യപാദ സെമിയിൽ വഴങ്ങിയ 3-0ത്തിെൻറ തോൽവിയുടെ കടവുമായാണ് അത്ലറ്റികോ ഇന്ന് രാത്രിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും വരവേൽക്കുന്നത്.
ക്രിസ്റ്റ്യനോയെന്ന വിസ്മയം
അത്ലറ്റികോ മഡ്രിഡിനെതിരെ ബൂട്ടണിയുേമ്പാൾ ഇരട്ടി ശോഭയുള്ള നക്ഷത്രമായി മാറുന്ന പതിവ് ഒരാഴ്ചമുമ്പ് സാൻറിയാഗോബെർണബ്യൂവിൽ ആവർത്തിച്ചാണ് ക്രിസ്റ്റ്യാനോയുടെ വരവ്. കരുത്തുറ്റ മുന്നേറ്റവും പ്രതിരോധവുമുള്ള സിമിയോണിയുടെ സംഘത്തിന് സിനദിൻ സിദാൻ കത്രിക പൂട്ടിട്ടപ്പോൾ നിറഞ്ഞാടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഹാട്രിക് ഗോളുമായി അയൽക്കാരെ നാണംകെടുത്തിയതിെൻറ അതേ ആവേശത്തിൽതന്നെയാണ് ക്രിസ്റ്റ്യാനോ വിസെെൻറയിലെത്തുന്നത്. മൂന്നു ഗോളിനുള്ള ശക്തമായ ലീഡ് തന്നെ റയലിനെ മുക്കാൽ പങ്ക് ജയിപ്പിച്ചു കഴിഞ്ഞു. ഇനി അദ്ഭുതങ്ങൾ സംഭവിച്ചാൽ പോലും ആദ്യപാദത്തിലെ ഗോൾ വ്യത്യാസത്തിൽ കീഴടങ്ങില്ലെന്നുള്ള ഉറപ്പ് ആരാധകർക്കുമുണ്ട്.
റൊണാൾഡോ ഫോമിലേക്കുയർന്നതും ബെൻസേമയ, കാസ്മീറോ, ഇസ്കോ എന്നിവരുടെ മുന്നേറ്റത്തിന് മൂർച്ചയേറിയതും ചാമ്പ്യന്മാർക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ. ഇതിന് പുറമെയാണ് പകരക്കാരുടെ ബെഞ്ചിൽ നിന്നെത്തി ഗോളടിച്ച് മടങ്ങുന്നത് ശീലമാക്കിയ ഹാമിഷ് റോഡ്രിഗസും അൽവാരോ മൊറാറ്റയുമെല്ലാം നൽകുന്ന ആത്മവിശ്വാസം. ഗാരെത് ബെയ്ൽ, പെപെ എന്നിവർക്കൊപ്പം ഡാനി കാർവയാൽകൂടി പരിക്ക് ലിസ്റ്റിലേക്ക് കയറിയത് മാത്രമാണ് അവസാന മണിക്കൂറിലെ ആശങ്ക.
അത്ലറ്റികോ തിരിച്ചുവരുമോ?
ആദ്യപാദത്തിലെ തോൽവിയുടെ കടം വലുതാണെങ്കിലും അത്ലറ്റികോ മഡ്രിഡിെൻറ തിരിച്ചുവരവ് കൊതിക്കുന്നവർക്ക് പ്രതീക്ഷിക്കാൻ ഒരുപാട് ഘടകങ്ങളുണ്ട്. അരനൂറ്റാണ്ട് കളിച്ച മണ്ണിലെ അവസാന യൂറോപ്യൻ പോരാട്ടം, അണിയറയിൽ ബുദ്ധിശാലിയായ സിമിയോണിയുടെ തന്ത്രങ്ങൾ, മൂന്നാം വട്ടവും റയലിന് മുന്നിൽ വീണുടയുന്ന ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ...
പക്ഷേ, സിനദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്നൊരുക്കുന്ന പത്മവ്യൂഹത്തെ എങ്ങനെ ഭേദിക്കുമെന്നതാണ് ഉത്തരംകിട്ടാത്ത േചാദ്യം. അെൻറായിൻ ഗ്രീസ്മാൻ, കെവിൻ ഗമീേറാ, ഗാബി, കൊകെ തുടങ്ങി അതി പ്രഗല്ഭരുടെ ടീമിനെയാണ് ആറു ദിവസം മുമ്പ് സാൻറിയാഗോ ബെർണബ്യൂവിൽ പന്തുകിട്ടാതെ തളച്ചിട്ടത്. സിദാെൻറ തന്ത്രങ്ങൾക്ക് സിമിയോണിയുടെ പ്ലാൻ ‘ബി’ എന്താവുമെന്ന് ഇന്നറിയാം. വമ്പൻടീമുകൾക്കെതിരെ ഗ്രീസ്മാെൻറയും ഗമീറോയുടെയും അതിവേഗ പ്രത്യാക്രമണങ്ങളാണ് എന്നും അത്ലറ്റികോക്ക് വിജയമൊരുക്കുന്നത്. പക്ഷേ, കഴിഞ്ഞ തവണ ഇൗ തന്ത്രം പരാജയപ്പെട്ടിരുന്നു. നാലു ഗോൾ മടക്കിനൽകുക എന്ന ഹിമാലയൻ വെല്ലുവിളിക്കൊപ്പം സ്വന്തം വല ഒരിക്കൽപോലും ഇളകാതെ കാത്തുകൊള്ളുകയെന്ന ഉത്തരവാദിത്തവും അത്ലറ്റികോക്കുണ്ട്. ഇതിനെല്ലാം പുറമെയാണ് ആരാധക മനസ്സിലെ ബിംബമായി മാറിയ വിസെെൻറ കാൾഡെറോണിൽനിന്നും എന്നും ഒാർമിക്കാനൊരു മനോഹരജയമെന്ന മോഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story