ഇരട്ട ഗോളുമായി ബെൻസേമ; റയലിന് വിജയം
text_fieldsമഡ്രിഡ്: മറ്റൊരു തോൽവിയിൽനിന്ന് റയൽ മഡ്രിഡിനെ ബെൻസേമ ഒരിക്കൽക്കൂടി കാത്തു. െ എബറിനെതിരായ മത്സരത്തിൽ സിനദിൻ സിദാെൻറ വിശ്വസ്തൻ കരീം ബെൻസേമ നേടിയ രണ്ടു ഗോളുക ളിൽ റയൽ മഡ്രിഡ് 2-1ന് ജയിച്ചു. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമായിരുന്നു ഗ്ലാമർ ടീമിെൻറ തിരിച്ചുവരവ്. ഇതോടെ 31 മത്സരത്തിൽ റയൽ മഡ്രിഡിന് 60 പോയൻറായി.
വലൻസിയയോട് 2-1ന് തോറ്റതിൽനിന്ന് തിരിച്ചുവരാനുറച്ചായിരുന്നു റയൽ മഡ്രിഡ് െഎബറിനെതിരെ കളത്തിലിറങ്ങിയത്. എന്നാൽ, 39ാം മിനിറ്റിൽ റയൽ വലയിൽ പന്തെത്തിച്ച് െഎബർ ഞെട്ടിച്ചു. വിങ്ങർ മാർക് കർഡോണയാണ് സ്കോറർ. ഇതോടെ രണ്ടാം പകുതി റയൽ ഗിയർ മാറ്റി. അവസരങ്ങൾ പലതും കളഞ്ഞുകുളിച്ചതിന് ഒടുവിൽ ബെൻസേമ പ്രായശ്ചിത്തം ചെയ്തു. മാർകോ അസെൻസിയോ ഒരുക്കിക്കൊടുത്ത പാസിൽ നിന്നാണ് ബെൻസേമയുടെ (59) ആദ്യ ഗോൾ. ഒടുവിൽ പകരക്കാരനായെത്തിയ ടോണി ക്രൂസ് ഒരുക്കിക്കൊടുത്ത അവസരത്തിൽനിന്ന് രണ്ടാം ഗോളും നേടി ബെൻസേമ റയലിെൻറ രക്ഷകനായി.