പെനാൽറ്റി രക്ഷിച്ചു; വിജയവഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്
text_fieldsമഡ്രിഡ്: ലെവാൻറക്കെതിരെ രണ്ടു പെനാൽറ്റി ഭാഗ്യത്തിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്. ഇരു പകുതിയിലായി ലഭിച്ച പെനാൽറ്റികൾ വലയിലെത്തിച്ച് കരീം ബെൻസേമയും ഗാരത് ബെയ്ലുമാണ് റയലിന് വിലപ്പെട്ട മൂന്നു പോയൻറ് സ മ്മാനിച്ചത്. 43ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ ഗോൾ. എന്നാൽ, ലെവാെൻറ സ്ട്രൈക്കർ റോജറിലൂടെ(60) എതിരാളികൾ ഒപ്പം പിടിച്ചു.
വിജയ ഗോളിനായി ഒാടുന്നതിനിടയിൽ വീണ്ടും പെനാൽറ്റി ഭാഗ്യം റയലിനെ തേടിയെത്തി. ബെൻസേമക്ക് പകരക്കാരനായിറങ്ങിയ ഗാരത് ബെയ്ൽ (78) അവസരം മുതലാക്കുകയും ചെയ്തു. റയൽ പ്രതിരോധ താരം നാച്ചോ ഫെർണാണ്ടസും ലെവാെൻറയുടെ മധ്യനിര താരം റൂബൻ റോചിനയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇരുനിരയിലും 10 പേരുമായാണ് അവസാനത്തിൽ കളിതുടർന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് വിയ്യാറയലിനെ തോൽപിച്ചു. അൽവാരോ മൊറാറ്റ(31), സോൾ നീഗസ്(88) എന്നിവരാണ് അത്ലറ്റികോക്കായി ഗോൾ നേടിയത്. ബാഴ്സക്കു(57 പോയൻറ്) പിറകിൽ രണ്ടും മൂന്നും സ്ഥാനത്താണ് അത്ലറ്റികോയും(50) റയൽ മഡ്രിഡും(48).