Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബെൻസേമ വീണ്ടും; റയലിന് സൂപ്പർ ജയം
text_fieldsbookmark_border
മഡ്രിഡ്: ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ വീണ്ടും സ്കോറിങ്ങിലെത്തിയപ്പോൾ, ലാ ലിഗയിൽ ഡിപോർടിവോ അലാവസിനെതിരെ റയൽ മഡ്രിഡിന് 3-0ത്തിെൻറ ജയം. സീസൺ തുടക്കത്തിൽ ട്രാക്കുതെറ്റിയിരുന്ന റയൽ ഇതോടെ കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്തി. വലൻസിയക്കു മുന്നിൽ ബാഴ്സലോണ സമനിലയിലായതും റിയൽ ബെറ്റിസിനോട് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡ് തോൽക്കുകയും ചെയ്തതോടെ സ്പാനിഷ് ലീഗിൽ വീണ്ടും പോരാട്ടം കനക്കുകയാണ്.
അടുത്ത മത്സരം റയലിന് മഡ്രിഡ് ഡർബിയാണ്. അത്ലറ്റികോയെ (44 പോയൻറ്) ആ മത്സരത്തിൽ തോൽപിച്ചാൽ റയലിന് (42) രണ്ടാം സ്ഥാനത്തേക്ക് കയറാം. 30ാം മിനിറ്റിലാണ് ബെൻസേമ ഗോൾ നേടുന്നത്. അവസാന നാലു മത്സരത്തിൽ ബെൻസേമയുടെ ആറാം ഗോളാണിത്. നല്ല ഫോമിലുള്ള താരം ലാ ലിഗ സീസണിൽ ഇതോടെ 10 ഗോൾ തികച്ചു. ബെൻസേമക്കു പുറമെ വിനീഷ്യസ് ജൂനിയറും (80) മാരിയാനോ ഡിയസും (91) മറ്റു രണ്ടു ഗോളുകൾ നേടി.

Next Story