സ്​പാനിഷ്​ കപ്പ്​: അത്​ലറ്റികോ പുറത്ത്​; റയൽ, സെവിയ്യ ക്വാർട്ടറിൽ

21:46 PM
17/01/2019
മഡ്രിഡ്​: സ്​പാനിഷ്​ കപ്പിൽ അത്​ലറ്റികോ മഡ്രിഡ്​ ക്വാർട്ടർ കാണാതെ പുറത്ത്​. ​രണ്ടാം പാദത്തിൽ തോറ്റിട്ടും റയൽമഡ്രിഡ​ും സെവിയ്യയും മുന്നേറി. രണ്ടാം പാദ പ്രീക്വാർട്ടറിൽ അത്​ലറ്റികോയെ 3-3ന്​ (മൊത്തം 4-4) തളച്ച ജിറോണ​ എവേ ഗോൾ മികവിൽ മുന്നേറുകയായിരുന്നു. ലെഗാനസിനോട്​ രണ്ടാം പാദത്തിൽ 1-0ത്തിന്​ തോറ്റിട്ടും ആദ്യ പാദത്തി​െല 3-0 ജയത്തി​​െൻറ (മൊത്തം 3-1) ബലത്തിൽ റയൽ അവസാന എട്ടിൽ കടന്നുകൂടി. സെവിയ്യയാക​െട്ട അത്​ലറ്റികോ ബിൽബാവോയോട്​ 1-0ത്തിന്​ പരാജയപ്പെട്ടിട്ടും ആദ്യപാദത്തിലെ 3-1​ൽ തൂങ്ങി (മൊത്തം 3-2) ക്വാർട്ടറിലേക്ക്​ കടന്നു. 
Loading...
COMMENTS