റയലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില
text_fieldsറയൽ മഡ്രിഡ്: ചാമ്പ്യൻമാരായ റയൽ മഡ്രിഡ് പുതിയ സീസണിൽ ഇനിയും ട്രാക്കിലായിട്ടില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിക്കാനാവാത്തതോടെ റയലിെൻറ തലയിലെ ‘കുരുക്ക്’ ഇനിയും അഴിഞ്ഞിട്ടില്ലെന്നുറപ്പായി. സാൻറിയാഗോ ബെർണബ്യൂവിലെ രണ്ടാം മത്സത്തിൽ ലവാെൻറയാണ് റയലിനെ 1-1ന് സമനിലയിൽ തളച്ചത്. കഴിഞ്ഞ മത്സരത്തിൽ വലൻസിയയും റയലിനെ 2-2ന് സമനിയിൽ പൂട്ടിയിരുന്നു.
നിർഭാഗ്യം കൂടെക്കൂടിയ ദിനത്തിൽ, ആരാധകർക്കുമുമ്പിൽ ആർത്തിരമ്പി കളിച്ചെങ്കിലും തലവരമാറ്റാൻ റയലിനായില്ല. 12ാം മിനിറ്റിൽ വഴങ്ങിയ ഗോളിന് 36ാം മിനിറ്റൽ ലൂകാസ് വസ്കസിലൂടെ റയൽ തിരിച്ചടിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. 89ാം മിനിറ്റിൽ മാഴ്സലോക്ക്ചുവപ്പു കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ സമനില മറികടക്കില്ലെന്ന് ഉറപ്പാവുകയും ചെയ്തു. സസ്പെൻഷൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
