മുന്നേറ്റം ശക്തമാക്കാൻ ഹസാർഡിനെ റാഞ്ചി റയൽ
text_fieldsമാഡ്രിഡ്: ബെല്‍ജിയത്തിൻെറ സൂപ്പർതാരം ഈഡന് ഹസാര്‍ഡിനെ സ്വന്തമാക്കി സ്പാനിഷ് ലീഗ് വമ്പൻമാരായ റയല്‍ മാഡ് രിഡ്. 150 മില്യൺ യൂറോയിലധികം നല്‍കിയാണ് ചെല്സിയിലായിരുന്ന ഹസാര്‍ഡിനെ റയല്‍ സ്വന്തമാക്കിയത്. റയലിൻെറ കുന്തമുനയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ മുന്നേറ്റ നിരയില്‍ ഹസാര്‍ഡ് എത്തുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വാര്‍ത്തകൾ പരന്നിരുന്നു.
പരിശീലകനായി സിദാന് തിരിച്ചെത്തിയതോടെയാണ് ഹസാർഡിന് വേണ്ടിയുള്ള നീക്കം ശക്തമാക്കിയത്. യൂറോപ ലീഗ് ഫൈനൽ വിജയത്തിനുശേഷമായിരുന്നു ചെൽസിയിൽ നിന്നിറങ്ങുന്ന കാര്യം ഹസാർഡ് പുറത്തുവിട്ടത്. 2012ൽ ലില്ലെയിൽനിന്ന് ചെൽസിയിലെത്തിയ ഹസാർഡ് 352 മത്സരങ്ങളില്‍ നിന്നും 110 ഗോളുകളാണ് നേടിയത്. 86 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചു. രണ്ട് തവണ പ്രീമിയര്‍ ലീഗ്, രണ്ട് യുറോപ്പ, ഒരു തവണ എഫ്.എ കപ്പും നേടിയിട്ടുണ്ട്.
