നെയ്മർ റയൽ മഡ്രിഡിൽ കളിക്കണം –റൊണാൾഡോ
text_fields
ലണ്ടൻ: പി.എസ്.ജി താരം നെയ്മർ റയൽ മഡ്രിഡിെൻറ ജഴ്സിയിൽ കളിക്കാനുള്ള മോഹം വെളിപ്പെടുത്തി മുൻ ബ്രസീൽ താരം റൊണാൾഡോ.
നെയ്മറിനെ മഡ്രിഡിലെത്തിക്കാൻ റയൽ ശ്രമിക്കണമെന്നും റൊണാൾഡോ വ്യക്തമാക്കി. ലണ്ടനിൽ പരസ്യപരിപാടിക്കിടെ ബ്രസീൽ ഫുട്ബാളിലെ രണ്ട് തലമുറയിലെ സൂപ്പർതാരങ്ങൾ കണ്ടുമുട്ടിയപ്പോഴായിരുന്നു താൻ നേരത്തേ അണിഞ്ഞ റയൽ ജഴ്സിയിൽ നെയ്മറിനെ കാണാനുള്ള ആഗ്രഹം റൊണാൾഡോ തുറന്നു പറഞ്ഞത്.
നെയ്മറിനെ സ്വന്തമാക്കാൻ റയൽ നീക്കം നടത്തുന്നുവെന്ന ഉൗഹാപോഹങ്ങൾക്കിടെയാണ് റൊണാൾഡോയുടെ വാക്കുകൾ. ‘‘നെയ്മർ മികച്ച ഫുട്ബാളറാണ്. വരുംവർഷങ്ങളിൽ അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരവുമാവും. ആ മികവ് റയലിന് ആവശ്യമാവും’’ -റൊണാൾഡോ പറഞ്ഞു.