ഫിയോറൻറീനയെ തോൽപിച്ചു; സാൻറിയാഗോ ബെർണബ്യൂ കിരീടം റയൽ മഡ്രിഡിന്
text_fieldsമഡ്രിഡ്: അഞ്ചു കളികളിൽനിന്ന് വിലക്കിയ ലാലിഗ ഫുട്ബാൾ ഫെഡറേഷന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിലക്കുതീരുന്നതിനുമുമ്പ് സ്വന്തം മൈതാനത്തിറങ്ങി കാലുെകാണ്ട് പ്രതിഷേധം തീർത്തു. സാൻറിയാഗോ ബെർണബ്യൂ കപ്പിലെ മിന്നും പ്രകടനത്തിലാണ് റൊണാൾഡോയുടെ മാന്ത്രികത വീണ്ടും വിരിഞ്ഞത്. മുൻ റയൽ മഡ്രിഡ് താരവും ദീർഘകാലം ക്ലബിെൻറ പ്രസിഡൻറ് സ്ഥാനത്തിരുന്ന് മഡ്രിഡിനെ ഫുട്ബാൾ ലോകത്തെ അതികായരായി വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയുമായ, സാൻറിയാഗോ ബെർണബ്യൂവിെൻറ സ്മരാണാർഥമുള്ള സൗഹൃദ കിരീട മത്സരമാണ് സാൻറിയാഗോ ബെർണബ്യൂ കപ്പ്. ഒരു ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ നിറഞ്ഞു നിന്നപ്പോൾ, ഇറ്റാലിയൻ ഫുട്ബാൾ ക്ലബ് എ.സി.എഫ് ഫിയോറൻറീനയെ 2-1ന് തോൽപിച്ച് സാൻറിയാഗോ ബെർണബ്യൂ കിരീടം മഡ്രിഡ് സ്വന്തമാക്കി.
2004ൽ മെക്സിക്കൻ ക്ലബ് യൂനിവേഴ്ഡാഡ് നാസിയോണൽ വിജയിച്ചതിനുശേഷം 12 വർഷമായി ഇൗ കിരീടം റയൽ മഡ്രിഡ് മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. കളിതുടങ്ങി നാലാം മിനിറ്റിൽ റയൽ മഡ്രിഡ് ഞെട്ടി. ആദ്യ ടെച്ചിൽതന്നെ ഫിയോറൻറീന ഗോളാക്കുകയായിരുന്നു. മികച്ച മുന്നേറ്റത്തിനൊടുവിൽ േജാർദാൻ വറെേട്ടാട്ട് ആണ് മഡ്രിഡുകാരെ ഞെട്ടിച്ചത്. എന്നാൽ, എതിരാളികളുടെ ആരവങ്ങൾക്ക് അൽപായുസ്സ് മാത്രമായിരുന്നു. 7ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ ബോറാ മയോറൽ ഗോളാക്കി. 33ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. തിയോ ഹെർണാണ്ടസിൽനിന്ന് പന്തു സ്വീകരിച്ച്, പ്രതിരോധനിരയെ ട്രിബ്ലിങ്ങിലൂടെ കടത്തിവെട്ടി ക്രിസ്റ്റി തൊടുത്ത ബുള്ളറ്റ് ഷോട്ട് നോക്കിനിൽക്കാനേ ഫിയോറൻറീന ഗോളിക്കായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
