രണ്ടാം പാദത്തിൽ സമനില; റയൽ ക്വാർട്ടറിൽ
text_fieldsമഡ്രിഡ്: കിങ്സ് കപ്പ് രണ്ടാം പാദത്തിൽ നുമാൻസിയയോട് സമനിലയിലായെങ്കിലും ആദ്യ പാദത്തിലെ ജയത്തോടെ റയൽ മഡ്രിഡ് ക്വാർട്ടർ ഫൈനലിൽ. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ പോരാട്ടത്തിൽ 2-2നാണ് റയൽ സമനിലയിൽ കുരുങ്ങിയത്.
ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ചതിനാൽ ഇരു പാദങ്ങളിലുമായി 5-2നാണ് നുമാൻസിയയെ റയൽ മഡ്രിഡ് മറികടന്നത്. ക്വാർട്ടർ ഏറക്കുറെ ഉറപ്പിച്ച് രണ്ടാം പാദത്തിനിറങ്ങിയ റയൽ നിരയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ െറാണാൾഡോയടക്കം പ്രമുഖ താരങ്ങളൊന്നുമുണ്ടായിരുന്നില്ല.
ലൂകാസ് വസ്ക്വസാണ് റയലിെൻറ രണ്ടു ഗോളുകളും (10, 59) നേടിയത്. നുമാൻസിയക്കായി പകരക്കാരനായെത്തിയ ഗില്ലേർമോയാണ് (45, 82) രണ്ടു ഗോളുകളും നേടി റയലിനെ സമനിലയിൽ പൂട്ടിയത്.
