റയലിൽ 10 ശതമാനം ശമ്പളം കുറച്ചു
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗ വമ്പന്മാരായ റയൽ മഡ്രിഡിെൻറ കളിക്കാരും പരിശീലകരും ശമ ്പളത്തിൽ 10 ശതമാനത്തിെൻറ കുറവ് വരുത്തി. റയലിെൻറ എല്ലാ ഫുട്ബാൾ-ബാസ്കറ്റ് ബാൾ ടീമുകളും ശമ്പളം കുറച്ചവയിൽ ഉൾപ്പെടുന്നു. ക്ലബിെൻറ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലരും 20 ശതമാനം വേതനം കുറക്കാൻ സമ്മതിച്ചിട്ടുണ്ട്. ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും ശ മ്പളത്തിെൻറ 30 ശതമാനം കുറവ് വരുത്തിയിരുന്നു.
ശമ്പളം കുറച്ച് സതാംപ്റ്റൺ താരങ്ങൾ
ലണ്ടൻ: ലീഗിൽ പിൻനിരയിലാണെങ്കിലും പ്രീമിയർ ലീഗിലെ മുമ്പന്മാർക്ക് മാതൃകയായിരിക്കുകയാണ് സതാംപ്റ്റൺ കളിക്കാർ. കോവിഡിെൻറ പശ്ചാത്തലത്തിൽ ക്ലബിെൻറ ഭാവി മുൻനിർത്തി ഏപ്രിൽ, േമയ്, ജൂൺ മാസങ്ങളിലെ വേതനം കുറച്ചിരിക്കുകയാണ് കളിക്കാരും മറ്റു സ്റ്റാഫുകളും.
പ്രീമിയർ ലീഗിൽ കളിക്കാരുടെ വേതനം കുറയ്ക്കൽ സംബന്ധിച്ച തർക്കത്തിനിടെയാണ് സതാംപ്റ്റൺ താരങ്ങൾ ശമ്പളത്തിൽ കുറവുവരുത്താൻ തയാറായത്.
സർക്കാർ പദ്ധതിയനുസരിച്ച് ഒരുജീവനക്കാരനെപോലും ക്ലബ് പിരിച്ചുവിടില്ലെന്നും ക്ലബ് പ്രഖ്യാപിച്ചു. നേരേത്ത ക്ലബുകൾ താരങ്ങളോട് ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്തണെമന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാറിന് നികുതിവരുമാനം കുറയുമെന്ന് കാണിച്ച് കളിക്കാരുടെ സംഘടന എതിർത്തിരുന്നു.
