അനിയൻ എംബാപ്പെയെ റാഞ്ചാൻ റയൽ
text_fieldsമഡ്രിഡ്: ചേട്ടനെ കിട്ടിയില്ലെങ്കിൽ അനിയൻ എന്നാണ് റയൽ മഡ്രിഡിെൻറ നയം. ഫ്രഞ്ച് സൂ പ്പർ താരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളെല്ലാം ചീറ്റിപ്പോയതിനു പിന ്നാലെ, ഇളയ സഹോദരൻ 13കാരനായ എതാൻ എംബാപ്പെയിൽ പിടിമുറുക്കിയിരിക്കുന്നു റയൽ മഡ്രി ഡ്. സഹോദരെൻറ വഴി, കാൽപന്ത് മൈതാനിയിൽ മിടുക്ക് തെളിയിച്ചാണ് എതാെൻറ വരവ്. പി.എസ്.ജി അണ്ടർ 12 ടീമിൽ കളിച്ചായിരുന്നു തുടക്കം.
കഴിഞ്ഞ മാസം നടന്ന ഇൻറർനാഷനൽ ചാമ്പ്യൻസ് ഫ്യൂച്ചർ കപ്പിലെ പ്രകടനം കണ്ട റയൽ കോച്ച് സിനദിൻ സിദാനാണ് കൗമാരക്കാരനെ മഡ്രിഡിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ വർഷം നടന്ന ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷെൻറ ക്യാമ്പിനിടയിലാണ് ലോകകപ്പ് സൂപ്പർ താരത്തിെൻറ സഹോദരൻ എതാൻ ശ്രദ്ധിക്കപ്പെടുന്നത്. ഏപ്രിലിൽ സ്പാനിഷ് പത്രമായ എ.എസ് തെരഞ്ഞെടുത്ത 48 ഭാവിതാരങ്ങളുടെ പട്ടികയിലും അവൻ ഇടം പിടിച്ചു.
തൊട്ടുപിന്നാെല ചേട്ടൻ കിലിയെൻറ ക്ലബായ പി.എസ്.ജി എതാനെയും തങ്ങളുടെ അക്കാദമിയിലെത്തിക്കുകയായിരുന്നു. കിലിയനെപ്പോലെ എതാെൻറ ഇടവും ഫോർവേഡിലാണ്. വേഗവും ഗോളടി മികവും തന്നെ കുഞ്ഞുതാരത്തിെൻറയും മിടുക്ക്.
ചേട്ടെൻറ ഗുണഗണങ്ങൾ അനിയനിലും കണ്ടതോടെ സിദാൻ കരുക്കൾ വേഗം നീക്കി. വൈകാതെ എംബാപ്പെ ജൂനിയറിെന ലോസ് ബ്ലാങ്കോസ് അക്കാദമിയിൽ കാണാം. കിലിയൻ എംബാപ്പെക്ക് വേണ്ടി റയൽ 300 ദശലക്ഷം യൂറോ വരെ വാഗ്ദാനം ചെയ്തിരുന്നു.