റൊണാൾഡോക്ക് നന്ദിയർപ്പിച്ച് റയൽ -വിഡിയോ

14:27 PM
12/07/2018

മാഡ്രിഡ്: ഒമ്പത് വർഷം അവിസ്മരണീയ പ്രകടനവുമായി തങ്ങളെ ഒന്നാമതാക്കിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നന്ദിയർപിച്ച് റയൽ മാഡ്രിഡ്. ഒാദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട വിഡിയോയിലൂടെയാണ് റയൽ തങ്ങളുടെ നന്ദിയർപിച്ചത്. 

റൊണാൾഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉൾകൊള്ളുന്ന ആറു മിനുട്ട് ദൈർഘ്യമുള്ള വിഡിയോയാണ് റയൽ പുറത്ത് വിട്ടത്. ചൊവ്വാഴ്ചയാണ് പോർച്ചുഗൽ താരം റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവൻറസിലേക്ക് മാറിയത്.
 

Loading...
COMMENTS