Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിൽ സിദാ​നും...

റയലിൽ സിദാ​നും ഇരിപ്പുറക്കുന്നില്ല;  കോച്ചി​െൻറ സ്​ഥാനചലനം സംബന്ധിച്ച്​ വാർത്തകൾ സജീവം

text_fields
bookmark_border
റയലിൽ സിദാ​നും ഇരിപ്പുറക്കുന്നില്ല;  കോച്ചി​െൻറ സ്​ഥാനചലനം സംബന്ധിച്ച്​ വാർത്തകൾ സജീവം
cancel

മ​ഡ്രിഡ്​: റയൽ മഡ്രിഡി​​െൻറ ഹോട്ട്​​സീറ്റിൽനിന്ന്​ സിനദിൻ സിദാ​നും ഇളകുന്നുവോ? ലാ ലിഗയിലും ചാമ്പ്യൻസ്​ ലീഗിലും ചാമ്പ്യൻ ടീം അപ്രതീക്ഷിത തോൽവികൾ വഴങ്ങിയതിനു പിന്നാലെ സിനദിൻ സിദാ​​​െൻറ സ്​ഥാനചലനം സംബന്ധിച്ചാണ്​ സ്​പെയിനിൽ നിന്നുള്ള വാർത്തകൾ. റിപ്പോർട്ടുകൾക്ക്​ സ്​ഥിരീകരണമില്ലെങ്കിലും ആരാധക ലോകത്ത്​ ചർച്ച സജീവമാണ്​.

റയലി​​െൻറ പരിശീലക കുപ്പായത്തിൽ ഒന്നര വർഷത്തിനുള്ളിൽ രണ്ട്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടം, ഒാരോ ലാ ലിഗ, സൂപ്പർ കപ്പ്​, ക്ലബ്​ ലോകകപ്പ്​ കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും ഇൗ സീസണിലെ മോശം തുടക്കം സിദാന്​ വിനയായി. ലാ ലിഗയിൽ 10 കളി കഴിഞ്ഞപ്പോൾ രണ്ടു തോൽവിയും രണ്ടു സമനിലയും വഴങ്ങിയ റയൽ നാലാം സ്​ഥാനത്താണ്​. ഇതിനിടെയാണ്​ ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ ടോട്ടൻഹാമിനു​ മുന്നിൽ തോൽവിയും സമനിലയും വഴങ്ങിയത്​.

സിദാ​​െൻറ പിൻഗാമി ആരെന്നുപോലും വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. ടോട്ടൻഹാം പരിശീലകൻ അർജൻറീനയുടെ മൗറിസിയോ പൊച്ചെട്ടിനോയാണ്​ പട്ടികയിൽ മുന്നിൽ.റഫ ബെനിറ്റസി​​െൻറ പിൻഗാമിയായി 2016 ജനുവരി നാലിന്​ പരിശീലക ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ്​ സിദാ​​െൻറ സ്​ഥാനചലനം സംബന്ധിച്ച്​ ഉൗഹാപോഹമുയരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballzinedine zidanemalayalam newssports news
News Summary - Real Madrid news: Zidane in crisis -Sports news
Next Story