Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർടുവ മിടുക്കിൽ റയലിന് സമനില; ബാഴ്സ തന്നെ ഒന്നാമത്
text_fieldsbookmark_border
മഡ്രിഡ്: ബാഴ്സലോണയെ പിന്തള്ളി സ്പാനിഷ് ലാ ലിഗ പോയൻറ് പട്ടികയിൽ ഒന്നാമതാവാനുള്ള അവസരം കളഞ്ഞുകുളിച്ച് റയൽ മഡ്രിഡ്. ബാഴ്സ സമനില വഴങ്ങി മണിക്കൂറുകൾക്കുള്ളിൽ കളത്തിലിറങ്ങിയ റയലും സമനിലയിൽ കുരുങ്ങി. ഇതോടെ, ബുധനാഴ്ച രാത്രിയിലെ എൽക്ലാസികോയിൽ ഒരു പടി മൂൻതൂക്കത്തോടെ നൂകാംപിലെത്താനുള്ള അവസരം റയൽ പാഴാക്കി. വലൻസിയക്കെതിരായ മത്സരത്തിൽ 1-1നായിരുന്നു സമനില.
കളിയുടെ 78ാം മിനിറ്റിൽ കാർലോസ് സോലറുടെ ഗോളിലൂടെ വലൻസിയയാണ് മുന്നിലെത്തിയത്. പൊരുതി കളിച്ചിട്ടും ഗോൾ നേടാൻ പാടുപെട്ട റയൽ ഇഞ്ചുറിടൈമിെൻറ അവസാന മിനിറ്റിൽ (95) കരിം ബെൻസേമയിലൂടെ തോൽവി ഒഴിവാക്കുകയായിരുന്നു. തോൽവി ഉറപ്പിച്ചിരിക്കെ അവസാന ഷോട്ടിനായി എതിർ ബോക്സിലെത്തിയ റയൽ ഗോളി തിബോ കർടുവയായിരുന്നു ടീമിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്്. കോർണർ കിക്ക് കർടുവ ഹെഡ്ഡറിലൂടെ തൊടുത്തുവെങ്കിലും ഗോളി തട്ടിയകറ്റി. റീബൗണ്ടിൽ ബെൻസേമ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ബാഴ്സലോണയെ റയൽ സൊസിഡാഡ് 2-2ന് തളച്ചിരുന്നു. 16 കളി പൂർത്തിയായപ്പോൾ ബാഴ്സലോണയും റയൽ മഡ്രിഡും 35 പോയൻറുമായി ഒപ്പത്തിനൊപ്പമാണ്. ഗോൾ വ്യത്യാസത്തിെൻറ മികവിൽ ബാഴ്സലോണയാണ് ഒന്നാമത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story