കിങ്സ് കപ്പ് ക്വാര്‍ട്ടര്‍: റയലും അത്ലറ്റികോയും ഇന്നിറങ്ങും
text_fieldsമഡ്രിഡ്: കിങ്സ് കപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശക്തരായ റയല്‍ മഡ്രിഡും അത്ലറ്റികോ മഡ്രിഡും ബുധനാഴ്ച ഇറങ്ങും. അര്‍ജന്‍റീനന്‍ ഫുട്ബാള്‍ പരിശീലകനായ എഡ്വാര്‍ഡോ ബെരിസോയുടെ പരിശീലനമികവില്‍ ഇറങ്ങുന്ന സെല്‍റ്റ ഡി വിഗോയാണ് റയലിന്‍െറ എതിരാളി. ശക്തരായ സെവിയ്യയെ ഇരുപാദങ്ങളിലുമായി 6-3ന് തോല്‍പിച്ചാണ് സിനദിന്‍ സിദാനും സംഘവും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഐബറാണ് അത്ലറ്റികോ മഡ്രിഡിന്‍െറ എതിരാളി. നേരത്തേ ലാസ് പല്‍മാസിനെ ഇരുപാദങ്ങളിലുമായി 4-3ന് നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ചാണ് സിമിയോണിയുടെ അത്ലറ്റികോ ക്വാര്‍ട്ടറിലത്തെിയത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ വ്യാഴാഴ്ച ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും. റയല്‍ സോസീഡാസാണ് എതിരാളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
