ചാമ്പ്യന്‍സ് ലീഗ്: റയലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണും ജയിച്ചു
text_fieldsപാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബയേണിനും ജയം. റയല്‍ മാഡ്രിഡ് റോമയോടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്‌സിനോടുമാണ് ജയിച്ചത്. വലന്‍സിയയെ തകർത്താണ് യുവൻറസ് ജയിച്ചു കയറിയത്. ബയേണ്‍ ബെന്‍ഫിക്കയെയും തോൽപിച്ചു.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയും ഒളിമ്പിക് ലിയോണും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ജിയില്‍ അഞ്ച് കളികളില്‍നിന്ന് നാലാം ജയമാണ് റയല്‍ സ്വന്തമാക്കിയത്. ഗാരത് ബെയ്‌ലും ലൂക്കാസ് വാസ്‌കസും നേടിയ ഗോളുകളുടെ പിൻബലത്തിലാണ് റയൽ റോമയെ തളച്ചത്.
ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബെന്‍ഫിക്കയെ ബയേണ്‍ മ്യൂണിക്ക് തകര്‍ത്ത്. ഫ്രാങ്ക് റിബറിയാണ് ബയേണ്‍ മ്യൂണിക്കിനു വേണ്ടി അഞ്ചാമത്തെ ഗോൾ നേടിയത്. ഫെല്ലിനിയുടെ ഏക ഗോളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്‌സിനെ തോല്‍പ്പിച്ചത്. മരിയോ മാന്‍സുകിച്ച് നേടിയ ഗോളാണ് യുവൻറസിനെ ജയിപ്പിച്ചത്.
