േബാറിയ മയോറക്കും ബെയ്ലിനും ഗോൾ; റയൽ വിജയവഴിയിൽ
text_fieldsമഡ്രിഡ്: ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽ നിന്ന് േബാറിയ മയോറ എന്ന സ്പാനിഷ് സ്ട്രൈക്കറെ റയൽ തിരിച്ചുവിളിച്ചത് വെറുതെയായില്ല. തുടർച്ചയായ രണ്ടു സമനിലയോടെ പരുങ്ങലിലായ ലാലിഗ ചാമ്പ്യന്മാർ മയോറയുടെ മികച്ച പ്രകടനത്തിൽ വീണ്ടും വിജയവഴിയിൽ. റയൽ സൊസിഡാസിനെ 3-1ന് തോൽപിച്ചാണ് കിരീട പോരാട്ടത്തിലേക്ക് റയലിെൻറ തിരിച്ചുവരവ്.
റയൽ അക്കാദമിയിൽ കളിച്ചുവളർന്ന േബാറിയ മയോറയെ കഴിഞ്ഞ സീസണിലായിരുന്നു വോൾഫ്സ്ബർഗിന് ലോണിൽ നൽകുന്നത്. പുതിയ സീസണിൽ ഇൗ 20കാരനെ റയൽ തിരിച്ചുവിളിച്ചത് ക്ലബിന് മുതൽകൂട്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോ സസ്െപൻഷനിലും കരീം ബെൻസേമ പരിക്കിലുമായതോടെയാണ് േബാറിയ മയോറക്ക് കളത്തിലിറങ്ങാൻ നറുക്കുവീഴുന്നത്. കിട്ടിയ സുവർണാവസരം താരം ഗോളോടെ മികവുറ്റതാക്കി. 19ാം മിനിറ്റിൽ െസർജിയോ റാമോസിെൻറ ബൈസികിൾ കിക്കിനുള്ള ശ്രമത്തിനിടയിലാണ് േബാറിയ മയോറ ഗോളാക്കുന്നത്.
36ാം മിനിറ്റിൽ റയലിനു ലഭിച്ച സെൽഫ് ഗോളിനു പിന്നിലും േബാറിയ മയോറയായിരുന്നു. ഇസ്കോയെ ലക്ഷ്യമാക്കി നീട്ടിനൽകിയ േക്രാസാണ് സൊസിഡാസ് താരം കെവിൻ റോഡ്രിഗസിെൻറ കാൽ തട്ടി ഗോളാകുന്നത്. ഇതോടെ, റയൽ കളിയിൽ മേധാവിത്വം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഗരത് ബെയ്ലും (61) വലകുലുക്കിയതോടെ പട്ടിക പൂർത്തിയായി. എട്ടുപോയൻറുമായി നാലാമതാണ് റയൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
