Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവേഫ വിലക്ക്; റയൽ ഡിഫൻഡർ കാർവയാലിന് പ്രീക്വാർട്ടർ മത്സരം നഷ്ടമാവും
text_fieldsbookmark_border
മഡ്രിഡ്: റയൽ മഡ്രിഡ് ഡിഫൻഡർ ഡാനി കാർവയാലിന് ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീക്വാർട്ടർ മത്സരം നഷ്ടമാവും. ഗ്രൂപ് റൗണ്ടിലെ അപോവൽ നികോസിയക്കെതിരായ മത്സരത്തിൽ മനപ്പൂർവം സമയം വൈകിപ്പിച്ച് മഞ്ഞക്കാർഡ് ലഭിച്ചതിന് യുവേഫ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് നിർണായക മത്സരം താരത്തിന് നഷ്ടമാവുക.
ഗ്രൂപ് മത്സരങ്ങളിൽ മൂന്ന് മഞ്ഞക്കാർഡ് കണ്ടതിന് ബൊറൂസിയക്കെതിരായ അവസാന മത്സരത്തിൽ താരത്തിന് സ്വാഭാവിക വിലക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മനപ്പൂർവം സമയനഷ്ടം വരുത്തിയതിന് യുവേഫ ഒരു മത്സരം കൂടി വിലക്ക് നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
