കിങ്സ് കപ്പിൽ ലെഗാനസ് അട്ടിമറി; റയൽ സെമി കാണാതെ പുറത്ത്
text_fieldsമഡ്രിഡ്: ട്രോഫികൾ വാരിക്കൂട്ടിയ സിനദിൻ സിദാന് നടപ്പു സീസണിൽ തൊട്ടതെല്ലാം പിഴക്കുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കിങ്സ് കപ്പിൽ കുഞ്ഞന്മാരായ ലെഗാനസിനോട് തോറ്റ് സെമി കാണാതെ പുറത്ത്. ആദ്യ പാദ മത്സരത്തിൽ 1-0ത്തിന് കളിജയിച്ച ആത്മവിശ്വാസവും രണ്ടാം പാദത്തിൽ റയലിനെ തുണച്ചില്ല.
രണ്ടാം പാദ മത്സരത്തിൽ 2-1ന് ലെഗാനസ് ജയിച്ചതോടെ, അഗ്രഗേറ്റ് സ്കോർ (2-2) സമനിലയിലായെങ്കിലും സാൻറിയാഗോ ബെർണബ്യൂവിലെ വിലപ്പെട്ട എവേ ഗോളിലാണ് മുൻ ചാമ്പ്യന്മാർ പുറത്താകുന്നത്.
ക്രിസ്റ്റ്യാനോ പരിക്കേറ്റ് പുറത്തിരുന്നതും എതിരാളികൾക്ക് ഏറെ ആശ്വാസമായി. മത്സരത്തിൽ ആദ്യം ലെഗാനസ് ഗോളടിച്ചെങ്കിലും (31ാം മിനിറ്റ്), ബെൻസേമയിലൂടെ (47) റയൽ മഡ്രിഡ് ഒപ്പം പിടിച്ചു. എതിരാളികളുടെ തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിക്കാത്ത റയലിനെ സ്തബ്ധരാക്കി 55ാം മിനിറ്റിൽ െലഗാനസ് വീണ്ടും ഗോൾ നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
