നെയ്മറില്ലാതെ പി.എസ്.ജി; ജയിക്കാനുറച്ച് റയൽ
text_fieldsപാരിസ്: അങ്കത്തിെൻറ പാതിവഴിയിൽ ഒരു സംഘത്തിെൻറ പടനായകൻ വീണുപോയാൽ എങ്ങനെ. ഇൗ അവസ്ഥയിലാണ് യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ റയൽ മഡ്രിഡും പി.എസ്.ജിയും വീണ്ടും കളത്തിലിറങ്ങുന്നത്.
മഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ 3-1ന് റയലിനോട് കീഴടങ്ങുേമ്പാൾ പാരിസിലെ രണ്ടാം അങ്കമായിരുന്നു പി.എസ്.ജിയുടെ മനം നിറയെ. എന്നാൽ, ഇതിനിടെയായിരുന്നു സ്റ്റാർ സ്ട്രൈക്കർ നെയ്മറിെൻറ പരിക്കും പുറത്താവലും. യുദ്ധത്തിെൻറ മൂർധന്യത്തിൽ പടനായകൻ നഷ്ടപ്പെട്ട അവസ്ഥയിലായി പി.എസ്.ജി. ഇതാവെട്ട ആശ്വാസമായത് റയൽ മഡ്രിഡിനും.
എതിരാളിയുടെ വേദനയിൽ കോച്ച് സിനദിൻ സിദാനും സംഘവും പങ്കുചേർന്നെങ്കിലും മനസ്സാലേ സന്തോഷമാവും. ഏത് നിമിഷവും കളിയിൽ വഴിത്തിരിവുണ്ടാക്കാൻ കേമനായ നെയ്മറിെൻറ അസാന്നിധ്യം റയലിന് ആത്മവിശ്വാസമുയർത്തുമെന്നതിൽ തർക്കമില്ല. രണ്ട് ഗോൾ വ്യത്യാസത്തിൽ തോറ്റ പാരിസുകാർക്ക് എതിരാളിയെ ഗോളടിപ്പിക്കാതെ രണ്ട് ഗോളെങ്കിലും തിരിച്ചടിച്ചാലെ ക്വാർട്ടർ പ്രതീക്ഷയുള്ളൂ. എങ്കിൽ എവേഗോളിെൻറ മുൻതൂക്കം നേടാം. നെയ്മറിെൻറ അസാന്നിധ്യത്തിൽ എയ്ഞ്ചൽ ഡി മരിയയും എഡിൻസൺ കവാനിയുമാവും പി.എസ്.ജിയുടെ കുന്തമുന. റയലിന് ഉൗർജമായി ബി.ബി.സി കൂട്ട് ഫോമിലേക്കുയർന്നു.
ലിവർപൂളിന് നോ ടെൻഷൻ
ആദ്യ പാദത്തിൽ എഫ്.സി പോർേട്ടായുടെ മണ്ണിൽ 5-0ത്തിന് ജയിച്ച ലിവർപൂൾ സ്വന്തം ഗ്രൗണ്ടിലാണ് ഇന്നിറങ്ങുന്നത്. സാദിയോ മാനെയുടെ ഹാട്രിക്കിലായിരുന്നു അന്ന് ലിവർപൂളിെൻറ വിജയ നൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
