അത്ലറ്റികോയെ തോൽപിച്ച് ബാഴ്സ, റയലിനും ജയം
text_fieldsമഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ റയൽ മഡ്രിഡ് വിജയവഴിയിലേക്ക് വന്നതിനു പിന്നാലെ, മെസ്സിയുടെ ഗോളിൽ ബാഴ്സലോണ അത്ലറ്റികോ മ്ക്കഡ്രിഡിനെ വീഴ്ത്തി (1-0). 26ാം മിനിറ്റിൽ അർജൻറീന താരത്തിെൻറ ഉഗ്രൻ ഫ്രീകിക്ക് ഗോളിലാണ് ബാഴ്സലോണ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനെ തോൽപിച്ചത്.
കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പ്ലയിങ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഗെറ്റാെഫക്കെതിരെ 3^1നായിരുന്നു റയലിെൻറ വിജയം. ബി.ബി.സി കൂട്ട് താളത്തിലെത്തിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടും (45, 78) ഗാരത് ബെയ്ൽ ഒന്നും (24) ഗോൾ നേടി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് (69), രണ്ടാമതുള്ള അത്ലറ്റിേക്കായേക്കാൾ (61) എട്ടു പോയൻറിെൻറ ലീഡായി. 27 മത്സരങ്ങളിൽ റയലിന് 54 പോയൻറാണ്.
24ാം മിനിറ്റിലാണ് റയൽ മഡ്രിഡ് െഗറ്റാഫെയുടെ വല ആദ്യം കുലുക്കുന്നത്. ഇസ്കോയുടെ ക്രോസിലൂടെയെത്തിയ പന്ത് വെയിൽസ് താരം ഗാരെത് ബെയ്ൽ വലയിലാക്കി. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉൗഴമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിെൻറ തൊട്ടുമുേമ്പ (45) െഗറ്റാഫെയുടെ മൂന്നു പ്രതിരോധക്കാരെ മനോഹരമായി മറികടന്നാണ് പോർചുഗീസ് താരത്തിെൻറ ഗോൾ. ബെൻസേമയാണ് പന്തൊരുക്കിക്കൊടുത്തത്. 65ാം മിനിറ്റിൽ ബോക്സിലെ ഫൗളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി തിരിച്ചുവരാൻ െഗറ്റാഫെ ശ്രമംനടത്തിയെങ്കിലും ഹെഡറിലൂടെ (78) ഗോൾ നേടി ക്രിസ്റ്റ്യാനോ റയലിന് വിജയം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
