ലാ ലിഗ: റയൽ കലക്കി; ബാഴ്സ രക്ഷപ്പെട്ടു
text_fieldsമഡ്രിഡ്: ഇടവേളക്കുശേഷം സ്പെയിനിൽ പോർക്കളമുണർന്നപ്പോൾ ആവേശംനിറച്ച് റയലും ബാഴ്സലോണയും. ലാ ലിഗയിലെ കിരീടപ്പോരാട്ടം ചൂടുപിടിക്കവെ സീസണിലെ ആദ്യ തോൽവിയിൽനിന്നും ബാഴ്സലോണ കഷ്ടിച്ച് രക്ഷപ്പെട്ടു. മറ്റൊരു മത്സരത്തിൽ റയൽ മഡ്രിഡ്, ലാസ് പാൽമസിനെ 3-0ത്തിന് തരിപ്പണമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇസ്കോയുമൊന്നുമില്ലാതെയിറങ്ങിയ റയൽ മഡ്രിഡിനായി ഗാരെത് ബെയ്ൽ രണ്ടും, കരിം ബെൻസേമ ഒരു ഗോളും നേടി.
ബാഴ്സലോണയ സെവിയ്യയാണ് വിറപ്പിച്ചത്്. കളിയുടെ രണ്ട് പകുതികളിലായി പിറന്ന ഗംഭീര ഗോളിലൂടെ സെവിയ്യ 2-0ത്തിന് ലീഡ് പിടിച്ചപ്പോൾ ബാഴ്സക്ക് നെഞ്ചിടിപ്പായി. ഫ്രാേങ്കാ വാസ്ക്വസ് (36), ലൂയിസ് മുറിയൽ (50) എന്നിവരായിരുന്നു സെവിയ്യയെ മുന്നിലെത്തിച്ചത്. രണ്ടാം ഗോൾ വഴങ്ങിയതിനു പിന്നാലെ ഡെംബലെക്ക് പകരം മെസ്സിയെത്തിയതോടെ ബാഴ്സയുടെ താളംമാറി. എങ്കിലും ബോക്സിനുള്ളിൽ ശ്രമങ്ങൾ അവസാനിക്കാനായിരുന്നു വിധി. ഒടുവിൽ കാത്തിരുന്ന നിമിഷമെത്തി. 88ാം മിനിറ്റിൽ കോർണർകിക്ക് ബോക്സിൽ സ്ഥാനംതെറ്റിച്ചപ്പോൾ ചാടിവീണ സുവാരസ് വലയിലേക്ക് കയറ്റി. ഒരു മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തിച്ചു. ഫിലിപ് കുടീന്യോ നൽകിയ റിവേഴ്സ് ക്രോസ് ഒാടിയെത്തിയ മെസ്സി തൊടുത്തുവിട്ടപ്പോൾ ഒരു ഫ്രീകിക്കിെൻറ കരുത്തോടെ വലകുലുക്കി. ലീഗ് പോയൻറ് പട്ടികയിൽ ബാഴ്സേലാണ 30 കളിയിൽ 76 പോയൻറുമായി ഒന്നാംസ്ഥാനത്താണ്. അത്ലറ്റികോ രണ്ടും (64), റയൽ (63) മൂന്നും സ്ഥാനത്തുണ്ട്.