ഗോൾരഹിത സമനില; അവസരം കളഞ്ഞുകുളിച്ച് റയൽ മഡ്രിഡ്
text_fieldsമഡ്രിഡ്: ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി പോയൻറ് വ്യത്യാസം കുറക്കാൻ ലഭിച്ച അവസരം റയൽ മഡ്രിഡ് കളഞ്ഞുകുളിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റയൽ മഡ്രിഡിെൻറയും ലാലിഗയിലെ ഗോൾ വരൾച്ച ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയ മത്സരത്തിൽ, 15ാം സ്ഥാനക്കാരായ അത്ലറ്റിക്കോ ബിൽബാവോയോട് റയൽ മഡ്രിഡിന് (0-0) ഗോൾരഹിത സമനില. കഴിഞ്ഞ ദിവസം ബാഴ്സലോണ സെൽറ്റ വിഗോയോടും(2-2) സമനിലയിൽ കുരുങ്ങിയിരുന്നു.
ക്രിസ്റ്റ്യാനോ റെണാൾഡോ, കരിം ബെൻസേമ, ഇസ്കോ തുടങ്ങി താരപ്പടയുമായാണ് റയൽ എതിരാളികളായ അത്ലറ്റികോ ബിൽബാവോയോട് എതിരിടാനെത്തിയതെങ്കിലും ഇൗ സീസണിൽ കൂെടക്കൂടിയ ദൗർഭാഗ്യം ഇത്തവണയും മുഴച്ചുനിന്നു. 86ാം മിനിറ്റിൽ സെർജിയോ റാമോസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ ചാമ്പ്യന്മാരുടെ കണക്കുകൂട്ടൽ തീർത്തും തെറ്റി. റാമോസിെൻറ കരിയറിലെ 24ാം ചുവപ്പു കാർഡാണിത്. 14 മത്സരത്തിൽ ബാഴ്സക്ക് 36ഉം റയലിന് 28ഉം േപായൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
