Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പാനിഷ് സൂപ്പർ കപ്പ്: വലയൻസിയക്കെതിരെ ആധികാരിക ജയവുമായി റയൽ
text_fieldsbookmark_border
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിലെ ആദ്യ സെമി ഫൈനലിൽ റയൽ മാഡ്രിഡിന് ജയം. വലൻസിയക്കെതിരെ 3-1ൻെറ ജയമാണ് സൗദി അറേബ് യയിൽ നടന്ന കളിയിൽ റയൽ കുറിച്ചത്.
15ാം മിനുട്ടിലായിരുന്നു റയലിൻെറ ആദ്യ ഗോൾ. വലൻസിയ ഗോൾകീപ്പർ ഔട്ട് ഓഫ് പൊസിഷനിലാണെന്ന് മനസിലാക്കി കോർണറിൽ നിന്ന് ക്രൂസെടുത്ത ഷോട്ട് പിഴവുകളില്ലാതെ വലയിൽ കയറി. 39ാം മിനുട്ടിൽ ഇസ്കോയും 65ാം മിനുട്ടിൽ ലൂക്കാ മോഡ്രിച്ചിേൻറയും ഗോളുകളോടെ റയൽ പട്ടിക പൂർത്തിയാക്കി.
രണ്ടാം പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാൽട്ടിയിലൂടെയാണ് വലൻസിയ ഏക ഗോൾ നേടിയത്. ഡാനിയേൽ പരേജോയാണ് ആശ്വാസ ഗോൾ നേടിയത്. ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ജനുവരി 12നാണ് രണ്ടാം സെമി.
Next Story
