Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെർണബ്യൂവിൽ ബാഴ്​സ...

ബെർണബ്യൂവിൽ ബാഴ്​സ തന്നെ

text_fields
bookmark_border
real-madrid-23
cancel

മഡ്രിഡ്​: നാലു ദിവസത്തിനിടെ നടന്ന രണ്ടാം എൽക്ലാസികോയിലും കറ്റാലൻ നിരയുടെ ജൈത്രയാത്ര. കിങ്​സ്​ കപ്പ്​ സെമി പോരാട്ടത്തിൽ റയൽ മഡ്രിഡിനെ സാൻറിയാഗോ ബെർണബ്യൂവിൽ ​െവച്ച്​ മടക്കി അയച്ചതിനു പിന്നാലെ അതേ വേദിയിൽ ലാ ലിഗയിലും ബാഴ്​സയുടെ കുതിപ്പ്​. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ 1-0ത്തിനാണ്​ ബാഴ്​സയുടെ ജയം. ഇവാൻ റാകിടിച്​ നേടിയ ഗോളിലാണ്​ അഭിമാനപ്പോരാട്ടത്തിൽ ബാഴ്​സ ജയിച്ചത്​. ഇതോ​െട കിരീട കുതിപ്പിൽ റയൽ മഡ്രിഡിൽ നിന്നുള്ള ഭീഷണി ബാഴ്​സ ഏറക്കുറെ ഇല്ലാതാക്കി. ഒന്നാം സ്​ഥാനത്തുള്ള ബാഴ്​സയും (60 ​േപായൻറ്​) മൂന്നാം സ്​ഥാനത്തുള്ള റയലും (48) തമ്മിൽ 12 പോയൻറ്​ വ്യത്യാസമായി. 50 പോയൻറുള്ള അത്​ലറ്റികോ മഡ്രിഡാണ്​ രണ്ടാമത്​.

ജയത്തോടെ 87 വർഷത്തെ ചരിത്രവും ബാഴ്​സ തിരുത്തിക്കുറിച്ചു. എൽക്ലാസികോ ജയങ്ങളിൽ ഇത്രയും വർഷക്കാലം മുന്നിൽ റയൽ മഡ്രിഡായിരുന്നു. ഇൗ ജയം കൂടിച്ചേർന്നതോടെ ബാഴ്​സയുടെ വിജയക്കുതിപ്പ്​ 96 ആയി. 95 മത്സരങ്ങളിലാണ്​ റയലി​​​െൻറ ജയം. 15 വർഷത്തിനിടെ​ ഇതാദ്യമായാണ്​ ഹോം ഗ്രൗണ്ടിൽ ബാഴ്​സക്കെതിരെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തോൽക്കുന്നതെന്ന നാണക്കേടും റയൽ ഏറ്റുവാങ്ങി. ഇതോടെ, വരുന്ന സീസണിൽ കോച്ച്​ സാൻറിയാഗോ സൊളാരിയെ നിലനിർത്ത​േണായെന്ന കാര്യത്തിൽ ടീം മാനേജ്​മ​​െൻറിൽ മുറുമുറുപ്പ്​ തുടങ്ങി​. ആറിന്​ ചാമ്പ്യൻസ്​ ലീഗിൽ അയാക്​സിനെതിരെയാണ്​ റയലി​​​െൻറ അടുത്ത മത്സരം. ചാമ്പ്യൻസ്​ ലീഗ്​ കൂടി കൈവിട്ടാൻ കോച്ചി​​​െൻറ ഭാവി അനിശ്ചിതത്വത്തിലാവുമെന്നുറപ്പ്​.

റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രെ വി​ജ​യം നേ​ടി​യ ശേ​ഷം കാ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ബാ​ഴ്​​സ​ലോ​ണ ​ താ​ര​ങ്ങ​ൾ


ഒരേയൊരു ഗോൾ
ഞങ്ങൾ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നുവെന്നാണ്​ മത്സരശേഷം ബാഴ്​സ കോച്ച്​ ഏണസ്​റ്റോ വാൽവ​ർഡെ പ്രതികരിച്ചത്​. ‘‘ഒാരോ താരവും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നിൽ കൂടുതൽ ഗോളിൽ ജയിക്കേണ്ട മത്സരമായിരുന്നു ഇത്​’’ - വാൽവർഡെ പറഞ്ഞുകിങ്​സ്​ കപ്പ്​ തോൽവിയിൽ പാഠമുൾക്കൊണ്ട്​ പലതും താരങ്ങളെ പറഞ്ഞുപഠിപ്പിച്ചാണ്​ ​സൊളാരി ടീമിനെ ഇറക്കിയത്​. ആ മത്സരത്തിൽ തങ്ങളുടെ നടുവൊടിച്ച ലൂയി​ സുവാരസിനെ ഒതുക്കാനുള്ള ചുമതല റാഫേൽ വരാനെക്കായിരുന്നു. ഒപ്പം, ലയണൽ മെസ്സിയെ സെർജിയോ റാമോസും സെർജിയോ റിഗൂലിയനും ചേർന്ന്​ തടഞ്ഞപ്പോൾ ബാഴ്​സയുടെ ആക്രമണത്തിന്​ മൂർച്ച കുറഞ്ഞു. മറുവശത്ത്​ കരീം ബെൻസേമക്കും വിനീഷ്യസ്​ ജൂനിയറിനും കൂടെ, ഗാരത്​ ബെയ്​ലിന്​ ആദ്യ ഇലവനിൽ തന്നെ അവസരം ലഭിച്ചു.

26ാം മിനിറ്റിലാണ്​ ബാഴ്​സയുടെ വിജയ ഗോൾ​. മെസ്സി-സെർജി റോബർേട്ടാ-റാകിടിച്​ സഖ്യത്തി​​​െൻറ നീക്കത്തിലാണ്​ റയലി​​​െൻറ കണക്കുകൂട്ടൽ തെറ്റിച്ചത്​. വലതുവിങ്ങിൽ മൂവരും ചേർന്ന്​ നടത്തിയ മിന്നലാക്രമണം തടയാൻ റാമോസിനായില്ല. റിഗുലിയനെ വെട്ടിമാറ്റി റോബർേട്ടാ നീട്ടിനൽകിയ പാസ്​ റാകിടിച്​ ഒാടിയെടുത്തു. റയൽ ഗോൾ കീപ്പർ തിബോ കൊർടുവയും പിന്നാലെ റാമോസും കിക്ക്​ തടയാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ താരത്തി​​​െൻറ അത്യുജ്ജ്വല ഫിനിഷിങ്ങിൽ പന്ത്​ വലയിലായി. ഇതോടെ ഉണർന്ന റയൽ കളി വേഗത്തിലാക്കി. ബെൻസേമക്കും ബെയ്​ലിനും എണ്ണമറ്റ അവസരങ്ങളെത്തിയെങ്കിലും ഗോൾ മാത്രം അകന്നു. അതിനിടക്ക്​ ലൂക മോഡ്രിച്ചും ടോണി ക്രൂസും ബാഴ്​സ പോസ്​റ്റ്​ ലക്ഷ്യമിട്ട്​ ശ്രമംനടത്തിയെങ്കിലും കാര്യമുണ്ടായില്ല. ബെയ്​ലിനെയും കസമിറോയെയും പിൻവലിച്ച്​ ഇസ്​കോ, മാർകോ അസെൻസിയോ എന്നിവരെ ഇറക്കിനോക്കിയെങ്കിലും റയൽ വിധി വീണ്ടും തോൽക്കാനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsFC Barcelona
News Summary - Real Madrid 0-1 Barcelona-Sports news
Next Story