Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ലി​നും...

റ​യ​ലി​നും ബാ​ഴ്​​സ​ലോ​ണ​ക്കും ജ​യം

text_fields
bookmark_border
Vinicius-Junior
cancel
camera_alt????? ??????? ????????????? ???????????????????????

മ​ഡ്രി​ഡ്​: ലാ​ലി​ഗ​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ വി​ജ​യ വ​ഴി​യി​ൽ. ആ​ദ്യ പ​കു​തി​യി​ലെ ഗോ​ൾ വ​ര​ൾ​ച്ച​ക്ക്​ പി​ന്നാ​ലെ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ബ്ര​സീ​ലി​യ​ൻ കൗ​മാ​ര​ക്കാ​ര​ൻ വി​നീ​ഷ്യ​സ്​ ജൂ​നി​യ​റും ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സും നേ​ടി​യ ഗോ​ളി​ലാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ തോ​ൽ​വി​യാ​ത്ര​ക്ക്​ വി​രാ​മ​മി​ട്ട​ത്.

83ാം മി​നി​റ്റി​ൽ എ​തി​ർ പ്ര​തി​രോ​ധ​ക്കാ​ര​​​െൻറ ദേ​ഹ​ത്തി​ൽ ത​ട്ടി​ത്തി​രി​ഞ്ഞാ​ണ്​ വി​നീ​ഷ്യ​സി​​​​െൻറ ഗോ​ൾ. സെ​ൽ​ഫ്​ ട​ച്ചു​ണ്ടെ​ങ്കി​ലും ഗോ​ൾ വി​നീ​ഷ്യ​സി​​​െൻറ​ പേ​രി​ൽ​ത​ന്നെ അ​നു​വ​ദി​ച്ചു. പി​ന്നാ​ലെ, നാ​ലു മി​നി​റ്റി​ന്​ ​ശേ​ഷം പെ​നാ​ൽ​റ്റി​യി​ൽ​ റാ​മോ​സും​ ഗോ​ൾ നേ​ടി. പു​തി​യ കോ​ച്ച്​ സൊ​ളാ​രി​ക്ക്​ ഇ​തോ​ടെ, ലാ​ലി​ഗ​യി​ലും വി​ജ​യ​ത്തു​ട​ക്ക​മാ​യി.

റയോ വയെകാനെക്കെതി​രായിരുന്നു ബാ​ഴ്​​സ​ലോ​ണയുടെ ജയം (3-2). ലൂ​യി​സ്​ സു​വാ​ര​സി​ലൂ​ടെ 11ാം മി​നി​റ്റി​ൽ​ത​ന്നെ മു​ന്നി​ലെ​ത്തി​യ ക​റ്റാ​ല​ന്മാ​രെ ഞെ​ട്ടി​ച്ച്​ വ​െ​യ​കാ​നോ ര​ണ്ടു ഗോ​ളു​ക​ൾ (​ജോ​സ്​ പോ​സോ-35, അ​ൽ​വാ​രോ ഗാ​ർ​ഷ്യ-57) തി​രി​ച്ച​ടി​ച്ചു. ക​ളി കൈ​വി​െ​ട്ട​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ, ഒ​സ്​​മാ​നെ ഡെം​ബ​ല​യും (87), ലൂ​യി​സ്​ സു​വാ​ര​സും (90) ചേ​ർ​ന്നാ​ണ്​ ബാ​ഴ്​​സ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ 1-1ന്​ ​ലെ​ഗാ​ന​സി​നോ​ട്​ സ​മ​നി​ല​യി​ൽ കു​രു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballBarcamalayalam newssports news
News Summary - real and barca win -sports news
Next Story