ക്രിസ്​റ്റ്യാ​േനായുമായി അത്താഴവിരുന്നിന്​ മെസ്സി റെഡി

22:28 PM
12/09/2019
Messi-and-christiano-1250919.jpg

മ​ഡ്രി​ഡ്​: സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും ല​യ​ണ​ൽ മെ​സ്സി​യെ​യും സം​ബ​ന്ധി​ച്ച ഏ​തു ​കാ​ര്യ​ത്തി​നും വ​ൻ വാ​ർ​ത്താ​പ്രാ​ധാ​ന്യം കൈ​വ​രു​ക പ​തി​വാ​ണ്. മെ​സ്സി​യോ​ടൊ​ത്ത്​ അ​ത്താ​ഴം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​താ​യും യു​വേ​ഫ പു​ര​സ്​​കാ​ര ദാ​ന ച​ട​ങ്ങി​ൽ ക്രി​സ്​​റ്റ്യാ​നോ പ​റ​ഞ്ഞ​ത്​ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ത​​െൻറ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ മെ​സ്സി. 

ക്രി​സ്​​റ്റ്യാ​നോ​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മി​ല്ലെ​ങ്കി​ലും അ​ത്താ​ഴ​വി​രു​ന്നി​നു​ള്ള ക്ഷ​ണം സ്വീ​ക​രി​ക്കാ​ൻ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്ന്​ മെ​സ്സി വ്യ​ക്​​ത​മാ​ക്കി. 

‘ഞാ​ൻ എ​ല്ലാ​യ്​​പ്പോ​ഴും പ​റ​യു​ന്ന​താ​ണ്,​ എ​നി​ക്ക്​ അ​ദ്ദേ​ഹ​വു​മാ​യി ഒ​രു പ്ര​ശ്​​ന​വു​മി​ല്ല. ഞ​ങ്ങ​ൾ ഡ്ര​സി​ങ്​ റൂം ​പ​ങ്കു​വെ​ക്കാ​ത്ത​തി​നാ​ൽ​ത​ന്നെ റൊണാൾഡോയുമായി കാര്യമായ സൗ​ഹൃ​ദ​മി​ല്ലെ​ങ്കി​ലും അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങു​ക​ളി​ൽ ഞ​ങ്ങ​ൾ പ​തി​വാ​യി കാ​ണാ​റു​ണ്ട്’ ​- മെ​സ്സി പ​റ​ഞ്ഞു. ‘അ​ത്താ​ഴ​വി​രു​ന്ന്​ സാ​ധ്യ​മാ​കു​മോ എ​ന്നെ​നി​ക്ക​റി​യി​ല്ല. ഞ​ങ്ങ​ളി​രു​വ​ർ​ക്കും ത​ങ്ങ​ളു​െ​ട​താ​യ ജീ​വി​ത​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മു​ണ്ട്.​ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ൽ തീ​ർ​ച്ച​യാ​യും ഞാ​ൻ ക്ഷ​ണം സ്വീ​ക​രി​ക്കും’ -മെ​സ്സി കൂ​ട്ടി​േ​ച്ച​ർ​ത്തു. 

Loading...
COMMENTS