Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ക്രി​സ്​​റ്റ്യാ​നോ​ക്ക്​ ഇ​ഷ്​​ട​മാ​യി; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ 16 ല​ക്ഷം ടി​പ്പ്​ 

text_fields
bookmark_border
ronaldo-family
cancel

ല​ണ്ട​ൻ: ക​ള​ത്തി​ലും പു​റ​ത്തും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ​കൊ​ണ്ട്​ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ രീ​തി​യാ​ണ്. റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന​്​ യു​വ​ൻ​റ​സി​ലേ​ക്ക്​ കൂ​ടു​മാ​റി​യ സൂ​പ്പ​ർ താ​രം അ​തി​നി​ട​യി​ൽ മ​റ്റൊ​രു നീ​ക്ക​ത്തി​ലൂ​​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. ലോ​ക​ക​പ്പ്​ ക​ഴി​ഞ്ഞ്​ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ച്ച ഗ്രീ​സി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ക്രി​സ്​​റ്റ്യാ​നോ ന​ൽ​കി​യ ടി​പ്പ്​ കേ​ട്ടാ​ൽ ക​ണ്ണു​ത​ള്ളും- 20,000 യൂ​റോ. ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ 16 ല​ക്ഷം.

ലോ​ക​ക​പ്പ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ പോ​ർ​ചു​ഗ​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത്​ ഗ്രീ​സി​ലെ കോ​സ്​​റ്റ ന​വാ​റി​നോ​യി​ലെ ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ലേ​ക്കാ​ണ്​ ക്രി​സ്​​റ്റ്യാ​നോ പ​റ​ന്ന​ത്. 10 ദി​വ​സ​ത്തെ സു​ഖ​വാ​സ​ത്തി​നി​ടെ ത​ങ്ങ​ളെ പ​രി​ച​രി​ച്ച ​ഹോ​ട്ട​ൽ സ്​​റ്റാ​ഫി​നെ താ​ര​ത്തി​ന്​ വ​ല്ലാ​തെ ഇ​ഷ്​​ട​മാ​യി. പാ​പ്പ​രാ​സി​ക​ളെ​യും ആ​രാ​ധ​ക​രെ​യും അ​ക​റ്റി​നി​ർ​ത്തി സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ച്ച​തി​നും ആ​തി​ഥ്യ​ത്തി​നു​മു​ള്ള പാ​രി​തോ​ഷി​ക​മാ​യി​ 10 പേ​ർ​ക്ക്​ 2000 യൂ​റോ വീ​തം സ​മ്മാ​നി​ച്ചാ​ണ്​ ഇ​വി​ടം വി​ട്ട​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldomalayalam newssports newsGreek
News Summary - re Lifestyle Show More Football Live scores Tables Fixtures Results Competitions Clubs World Cup 2018 Cristiano Ronaldo-sports news
Next Story