Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2019 7:45 PM GMT Updated On
date_range 29 April 2019 7:45 PM GMTറയൽ പിന്നെയും വീണു; മാപ്പുചോദിച്ച് സിദാൻ
text_fieldsമഡ്രിഡ്: മെസ്സിക്കരുത്തിൽ ജയവും കിരീടവുമായി ബാഴ്സലോണ ആഘോഷം െകാഴുപ്പിച്ച രാവി ൽ പോയൻറ് പട്ടികയിലെ 19ാം സ്ഥാനക്കാരോട് തോറ്റു നാണംകെട്ട് റയൽ മഡ്രിഡ്. ലാ ലിഗയ ിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള റയോ വയ്യകാനോയോടാണ് സിദാെൻറ ഗ്ലാമർ സംഘം ഏകപക്ഷ ീയമായ ഒരു ഗോളിെൻറ തോൽവി വഴങ്ങിയത്. ഇതോടെ, ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി വ്യത്യാസം 18 പോയൻറായി. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡുമായി ഒമ്പതു പോയൻറും.
തുടക്കംമുതലേ തോൽവി ഉറപ്പിച്ച് പന്തുതട്ടിയിട്ടും ദുർബലരായ എതിരാളികൾക്ക് ജയിക്കാൻ ‘വാറി’െൻറ സഹായം വേണ്ടിവന്നുവെന്നതു മാത്രമാണ് റയലിന് ഏക ആശ്വാസം. മാർച്ച് 31നുശേഷം ടീമിനുവേണ്ടി സ്കോർ ചെയ്ത ഏക താരമായ കരീം ബെൻസേമ പരിക്കുമായി പുറത്തിരുന്നതാണ് റയലിന് ദുരന്തമായത്. അവസരങ്ങൾ തുറക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട ടീം കൂടുതൽ ഗോളുകൾ വാങ്ങാതിരുന്നത് ഭാഗ്യത്തിെൻറ തുണ കൊണ്ടാണ്. ഈ സീസണിൽ റയൽ 62 ഗോളുകളാണ് വഴങ്ങിയത്- അതാകട്ടെ, മറ്റേതു ടീമിെനക്കാളും കൂടുതലും.
23ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി പാേബ്ലാ ഗോൺസാലസാണ് റയോക്ക് വിജയമൊരുക്കിയത്. റയൽ കളിക്കുകപോലും ചെയ്തില്ലെന്നും തോൽവിയിൽ മാപ്പുചോദിക്കുന്നുവെന്നും പരിശീലകൻ സിദാൻ പറഞ്ഞു.

Next Story