റാക് ബാങ്ക് എഫ്.സി ബാർസിലോണയുടെ ഒൗദ്യോഗിക ബാങ്ക്
text_fieldsദുബൈ: നാഷനൽ ബാങ്ക് ഒഫ് റാസൽഖൈമ (റാക് ബാങ്ക്) അടുത്ത മൂന്നു വർഷത്തേക്ക് എഫ്.സി ബാർസിലോണയുടെ യു.എ.ഇയിലെ ഒൗദ്യോഗിക ബാങ്കായി പ്രവർത്തിക്കും. മാസ്റ്റർ കാർഡ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ നിരവധി കോ ബ്രാൻറഡ് ഉൽപന്നങ്ങൾ ഇതിെൻറ ഭാഗമായി പുറത്തിറക്കും.
ക്യാമ്പ് നോഉ പ്രസിഡൻഷ്യൽ ബോക്സിൽ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ എഫ്.സി ബാർസിലോണ സി.ഇ.ഒ ഒാസ്കാർ ഗ്രൗ, റാക്ബാങ്ക് പേഴ്സനൽ ബാങ്കിംങ് എം.ഡി ഫ്രെഡറിക് ഡി മെൽകെർ എന്നിവർ സംബന്ധിച്ചു. ബാർസ ആരാധകർക്ക് പ്രിയ താരങ്ങളെ കാണാനും അവരുടെ ഉൽപന്നങ്ങൾ സ്വന്തമാക്കാനും അവസരം ലഭിക്കും.
ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്ന യു.എ.ഇയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ക്ലബിനൊപ്പം പങ്കാളികളാവുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഫ്രെഡറിക് ഡി മെൽകെർ പറഞ്ഞു. ബാർസ ആരാധകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ബാർസ റിവാർഡ് ഉൾപ്പെടെ ഒേട്ടറെ വിസ്മയങ്ങൾ കാത്തിരിക്കുന്നതായി റാക് ബാങ്ക് സി.ഇ.ഒ പീറ്റർ ഇംഗ്ലണ്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
