Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പിലെ ഒരു വമ്പൻ...

ലോകകപ്പിലെ ഒരു വമ്പൻ ജയം ഒാർമിച്ച്​ റാകിറ്റിച്​; കലിപ്പിലായി മെസ്സി ആരാധകർ

text_fields
bookmark_border
ലോകകപ്പിലെ ഒരു വമ്പൻ ജയം ഒാർമിച്ച്​ റാകിറ്റിച്​; കലിപ്പിലായി മെസ്സി ആരാധകർ
cancel

2014ൽ സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിലേക്ക്​​ ചേക്കേറിയത്​ മുതൽ ഇവാൻ റാകിറ്റിച്​ കാംപ്​ നൗവിലെ മികച്ച കളിക്കാര നായാണ്​ അറിയപ്പെട്ടിരുന്നത്​. എന്നാൽ ബാഴ്​സയിലെ പലരും നേരിട്ട ഭാഗ്യദോഷം റാകിറ്റിച്ചിനെയും ബാധിച്ചു. ടീമിലെ ചില വമ്പൻ സ്രാവുകളുടെ നിഴലാവാനായിരുന്നു അദ്ദേഹത്തി​ന്റെ വിധി. ഏത് കളിക്കാരൻ എത്രത്തോളം സ്ഥിരത കാട്ടിയാലും, എത്രത്തോളം മികച്ച രീതിയിൽ കളിച്ചാലും ബാഴ്​സയിലെ കിരീടം വെക്കാത്ത രാജാവ്​ ലയണൽ മെസ്സി തന്നെ.

അടുത്ത സീസണി ൽ ബാഴ്​സയിലുണ്ടാകില്ലെന്ന്​ ഏകദേശം ഉറപ്പായ റാകിറ്റിച്​ സമീപകാലത്തായി ക്ലബുമായി അത്ര രസത്തിലല്ല തുടരുന്നത്​ . ഇത്തരം പ്രതിസന്ധികൾ നിലനിൽക്കേ, വിവാദമായ ഒരു ഇൻസ്​റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ്​ താരം. 2018ലെ റഷ്യൻ ലോകകപ്പി​​​െൻറ ഗ്രൂപ്പ്​ ഘട്ടമത്സരത്തിൽ റാകിറ്റിച്ചി​​​​െൻറ ടീമായ ക്രൊയേഷ്യ മെസ്സിയുടെ അർജൻറീനയെ പരാജയപ്പെടുത്തിയിരുന്നു.

മൂന്ന്​ ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വമ്പൻ വിജയം. അന്ന്​ അവസാന ഗോൾ അടിച്ചതാക​ട്ടെ റാകിറ്റിചും. ഇൗ വിജയത്തി​​​​െൻറ ഒാർമ പുതുക്കലെന്നപോലെ റാകിറ്റിച്​ ഇൻസ്​റ്റയിൽ ചില ചിത്രങ്ങൾ പങ്കുവെച്ചു. പന്തുമായി ചീറിപ്പായുന്ന റാകിറ്റിച്ച്​ വീണു കിടക്കുന്ന മെസ്സിയെ മറികടന്ന്​ ചാട്ടുളിപോലെ കുതിക്കുന്ന ചിത്രമാണ് അതിലൊന്ന്. മധ്യനിര താരമായ റാകിറ്റിച്ചി​​​െൻറ എക്​സ്​ട്രാ ടൈമിലെ ഗോളിലൂടെ വിജയം പൂർത്തിയാക്കിയ ക്രൊയേഷ്യ ഒടുവിൽ ലോകകപ്പിലെ ഫൈനലിലെത്തുകയും അർജൻറീന സെമി പോലും കാണാതെ പുറത്തുപോവുകയുമായിരുന്നു.

റാകിറ്റിചി​​​​െൻറ പോസറ്റ്​ ചൊടിപ്പിച്ചിരിക്കുന്നത്​​ മെസ്സി ആരാധകരെയാണ്​. മറക്കാൻ ആഗ്രഹിക്കുന്ന ഏട്​ ഒാർമിപ്പിച്ച റാകിറ്റിച്ചിനെ അധിക്ഷേപിച്ച്​ കൂട്ടമായി ഇരച്ചെത്തി മെസ്സി ആരാധകർ. റാകിറ്റിചി​​​െൻറ ബാഴ്​സയിൽ നിന്നുള്ള പുറത്തുപോക്കാണ്​ പോസ്​റ്റ്​ സൂചിപ്പിക്കുന്നതെന്നും അവർ കമൻറുകളിൽ പറഞ്ഞു.

നാല്​ ലാലിഗ ടൈറ്റിലുകളും രണ്ട്​ ചാംപ്യൻസ്​ ലീഗുകളും നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്നിട്ട്​ കൂടി ബാഴ്​സയിൽ തനിക്ക്​ അർഹിച്ച അംഗീകാരം ലഭിച്ചിച്ചിട്ടില്ലെന്നാണ്​ റാകിറ്റിച്ചി​​​െൻറ പരാതി. വെല്ലുവിളികൾ നിറഞ്ഞ പലഘട്ടങ്ങളിലും ടീമംഗങ്ങളോ മറ്റ്​ ജീവനക്കാരോ തന്നെ പിന്തുണച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാഴ്​സയിൽ മെസ്സിയുമായി പിണങ്ങിയ താരങ്ങളൊന്നും വാണ ചരിത്രമില്ലെന്ന്​ അദ്ദേഹത്തി​​െൻറ വിമർശകർ എന്നും ആരോപണമുന്നയിക്കുന്നതാണ്​. റാകിറ്റിച്ചി​​െൻറ കാര്യത്തിലും അതാണോ സംഭവമെന്നാണ്​ കായികലോകം ഉറ്റുനോക്കുന്നത്​. അതേസമയം താരത്തി​​​െൻറ അടുത്ത തട്ടകം അത്​ലറ്റികോ മാഡ്രിഡ്​ ആണെന്നാണ്​ സൂചന. അത്​ലറ്റികോ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള കോപ്പുകൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messisports newsivan rakitic
News Summary - Rakitic's Post For Lionel Messi Riles Up Barcelona Fans-sports news
Next Story