Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറാക്കിറ്റിച്ച്​...

റാക്കിറ്റിച്ച്​ രക്ഷകനായി, ബാഴ്​സ വീണ്ടും ഒന്നാമത്​

text_fields
bookmark_border
റാക്കിറ്റിച്ച്​ രക്ഷകനായി, ബാഴ്​സ വീണ്ടും ഒന്നാമത്​
cancel

ബാഴ്​സലോണ: അത്​ലറ്റി​േകാ ബിൽബാവോ ഉയർത്തിയ കനത്ത വെല്ലുവിളിയെ ​െഎവാൻ റാക്കിറ്റിച്ചി​​െൻറ ഗോളിൽ ബാഴ്​സലോണ​ മറികടന്നു. ജ​യത്തോടെ ചിരവൈരികളായ റയൽ മഡ്രിഡിനെ മറികടന്ന്​ ബാഴ്​സ​ പോയൻറ്​ ടേബിളിൽ ഒന്നാംസ്ഥാനത്തേക്ക്​ കയറി.

മത്സരത്തിൽ 72 ശതമാനം സമയവും പന്ത്​ കൈവശം വെച്ചിട്ടും അത്​ലറ്റികോ ബിൽബാവോയുടെ പ്രതിരോധത്തെ മറികടക്കാൻ​ ബാഴ്​സ നന്നേ വിയർത്തു. ഒടുവിൽ 71ാം മിനിറ്റിൽ ​െഎവാൻ റാക്കിറ്റിച്ച്​ ഗോളിലൂടെ ബാഴ്​സക്ക്​ നിർണായക വിജയമൊരുക്കുകയായിരുന്നു.

700ാമത്​ ഗോൾനേട്ടത്തോടെ ലയണൽ മെസ്സി ജന്മദിനം അവിസ്​മരണീയമാക്കുമെന്ന്​ പ്രതീക്ഷിച്ചവർക്ക്​ നിരാശയായിരുന്നു ഫലം. മെസ്സിയുടെ മുന്നേറ്റങ്ങൾ ബിൽബാവോയുടെ പ്രതിരോധത്തിൽ തട്ടിത്തെറിക്കുയായിരുന്നു.

31 മത്സരങ്ങളിൽ നിന്നും ബാഴ്​സക്ക്​ 68പോയൻറുള്ളപ്പോൾ ഒരു മത്സരം കുറച്ചുകളിച്ച റയൽ മഡ്രിഡിന്​ 65പോയൻറാണുള്ളത്​. 31 മത്സരങ്ങളിൽ നിന്നും 55 പോയൻറുള്ള അത്​ലറ്റികോ മഡ്രിഡാണ്​ മൂന്നാമതുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story