രാഹുൽ ഗാന്ധിയുടെ ഇഷ്ട ഫുട്ബാൾ ക്ലബ് ?
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രചരണ തിരക്കുകളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രചരണത്തിനിടെ രാഹുൽ ഗാന്ധി ഇഷ്ട ഫുട്ബാൾ ക്ലബിെൻറ പേര് വെളിപ്പെടുത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മണിപ്പൂരിലെ ഇംഫാലിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഇഷ്ട ക്ലബിനെ കുറിച്ച് രാഹുൽ മനസ് തുറന്നത്.
ബാഴ്സലോണയോ റയൽ മാഡ്രിഡോ ഒന്നുമല്ല ഇറ്റാലിയൻ ക്ലബായ യുവൻറസാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് രാഹുൽ ഗാന്ധി പരിപാടിയിൽ പറഞ്ഞത്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണോൾഡോയുടെ സാന്നിധ്യമാണ് യുവൻറസിെൻ ഇഷ്ടപ്പെടുന്നതിന് കാരണമെന്നും രാഹുൽ വ്യക്തമാക്കുന്നു.
എന്നാൽ, ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ കളിക്കുേമ്പാൾ താനൊരു റയൽ മാഡ്രിഡ് ആരാധകനാണെന്നും രാഹുൽ പറഞ്ഞു. ക്രിസ്റ്റ്യനോ റോണാൾ റയൽ മാഡ്രിഡ് വിടുന്നത് വരെ ക്ലബിെൻറ ആരാധകനായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
