Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെമ​സ്സി​യെ​ക്കാ​ൾ...

െമ​സ്സി​യെ​ക്കാ​ൾ മി​ക​ച്ച ഫു​ട്​​ബാ​ള​റി​ല്ല –ദ്രാ​വി​ഡ്​

text_fields
bookmark_border
െമ​സ്സി​യെ​ക്കാ​ൾ മി​ക​ച്ച  ഫു​ട്​​ബാ​ള​റി​ല്ല –ദ്രാ​വി​ഡ്​
cancel
camera_alt??????? ?????????????? ?????????????? ???????? ?????????????????? ?????????????? ????????? ?????? ??????????????
ബാ​ഴ്​​സ​ലോ​ണ: മ​ഡ്രി​ഡു​കാ​രെ ബാ​ഴ്​​സ​ലോ​ണ കീ​ഴ​ട​ക്കു​േ​മ്പാ​ൾ കാം​പ്​​നൂ​വി​ലെ ഗാ​ല​റി​യി​ൽ ഒ​രു ഇ​ ന്ത്യ​ക്കാ​ര​ൻ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി ഉ​ണ്ടാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ലെ വ​ന്മ​തി​ൽ സാ​ക്ഷാ​ൽ രാ​ഹു​ൽ ദ്രാ​വി​ഡ്. ബാ​ഴ്​​സ​യു​ടെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ്​ ദ്രാ​വി​ഡ്​ ഇ​ഷ്​​ട​താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ ക​ളി​കാ​ണാ​നെ​ത്തി​യ​ത്.

മെ​സ്സി​യു​ടെ ബ്രി​ല്യ​ൻ​റ്​ ഗോ​ളി​ന്​ സാ​ക്ഷി​യാ​യ ദ്രാ​വി​ഡ്​ താ​ര​ത്തെ വാ​നോ​ളം പു​ക​ഴ്​​ത്താ​നും മ​റ​ന്നി​ല്ല. ‘‘അ​സാ​മാ​ന്യ പ്ര​തി​ഭ​യാ​ണ്​ മെ​സ്സി. ആ ​ക​ളി നേ​രി​ൽ കാ​ണു​ന്ന​ത്​ അ​വി​ശ്വ​സ​നീ​യ​മാ​ണ്. കാ​ലി​ൽ പ​ന്തു​ള്ള​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ഭ ന​മ്മ​ൾ കാ​ണു​ന്ന​താ​ണ്. പ​ന്തി​ല്ലാ​ത്ത​പ്പോ​ൾ മൈ​താ​ന​ത്ത്​ ഇ​ട​മു​ണ്ടാ​ക്കു​ന്ന​തും അ​വി​ശ്വ​സ​നീ​യ​മാ​ണ്. മെ​സ്സി​യേ​ക്കാ​ൾ മി​ക​ച്ച മ​റ്റൊ​രു ഫു​ട്​​ബാ​ള​റി​ല്ലെ​ന്നാ​ണ്​ എ​​െൻറ പ​ക്ഷം. അ​ത്ര​മാ​ത്രം വി​സ്​​മ​യ​മാ​ണ്​ അ​ദ്ദേ​ഹം’’ -ദ്രാ​വി​ഡ്​ പ​റ​ഞ്ഞു.

മെ​സ്സി​യും സു​വാ​ര​സും ക​ളി​ക്കു​ന്ന​ത്​ നേ​രി​ൽ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ബാ​ഴ്​​സ​ലോ​ണ ക്ല​ബ്​ അ​ധി​കൃ​ത​ർ​ക്ക്​ ദ്രാ​വി​ഡ്​ ന​ന്ദി പ​റ​ഞ്ഞു. ​െഎ.​പി.​എ​ല്ലി​ലെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ ഗാ​ല​റി​യി​ൽ തീ​ർ​ക്കു​ന്ന ആ​ര​വ​ങ്ങ​ൾ​ക്ക്​ തു​ല്യ​മാ​ണ്​ ബാ​ഴ്​​സ​ലോ​ണ​യു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഫു​ട്​​ബാ​ളി​നെ​യും ക്രി​ക്ക​റ്റി​നെ​യും​കു​റി​ച്ച്​ സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​മ്പാ​കെ ദ്രാ​വി​ഡ്​ വാ​ചാ​ല​നാ​യി. രാ​ഹു​ൽ ദ്രാ​വി​ഡ്​ എ​ന്നെ​ഴു​തി​യ ബാ​ഴ്​​സ​ലോ​ണ ജ​ഴ്​​സി സ​മ്മാ​നി​ച്ചാ​ണ്​ താ​ര​ത്തെ വ​ര​വേ​റ്റ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballrahul dravidLionel Messimalayalam newssports newsCamp Nou
News Summary - Rahul Dravid at Camp Nou: Lionel Messi an absolute genius- Sports news
Next Story