Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദാലിന് 11ാം ബാഴ്സലോണ ഒാപൺ കിരീടം; 401 ജയം
text_fieldsbookmark_border
ബാഴ്സലോണ: ഗ്രീസിെൻറ സ്റ്റിഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് റാഫേൽ നദാൽ തെൻറ കരിയറിലെ 11ാം ബാഴ്സലോണ ഒാപൺ കിരീടം സ്വന്തമാക്കി. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീക്ക് കൗമാരക്കാരന് മേൽ 6-2, 6-1 എന്ന സ്കോറിനായിരുന്നു നദാലിെൻറ വിജയം.
കളിമൺ കോർട്ടിലെ നദാലിെൻറ 55ാം കിരീടമാണിത്. കളിമൺ കോർട്ടിലെ തുടർച്ചയായ 44ാം സെറ്റ് വിജയം കൂടിയാണ് ഇന്ന് ആഘോഷിച്ചത്. ഇതോടെ കരിയറിൽ ആകെ കിരീടനേട്ടം 77ആയി.
കഴിഞ്ഞ ദിവസം കളിമൺ കോർട്ടിലെ തെൻറ 400ാം ജയം സ്വന്തമാക്കിയാണ് നദാൽ ഫൈനലിൽ പ്രവേശിച്ചത്. ബെൽജിയത്തിെൻറ ഡേവിഡ് ഗോഫിനെ 6-4, 6-0ത്തിന് തോൽപിച്ചായിരുന്നു ഇത് . 2005ൽ നദാലിന് ശേഷം ബാഴ്സലോണ ഒാപൺ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സിറ്റ്സിപാസ്.
Next Story
