സൗഹൃദ മൽസരം: ഖത്തറിനെതിരെ ബ്രസീലിന്​ ജയം

09:46 AM
06/06/2019
brazil-qutar-23

ബ്രസീലിയ: കോപ്പ അമേരിക്ക ടൂർണമ​െൻറിന്​ മുന്നോടിയായി നടന്ന സൗഹൃദമൽസരത്തിൽ ഖത്തറിനെ തകർത്ത്​ ബ്രസീൽ. ഏകപക്ഷീയമായ രണ്ട്​ ഗോളുകൾക്കായിരുന്നു ജയം. ടൂർണമ​െൻറ്​ തുടങ്ങുന്നതിന്​ മുമ്പ് ആത്​മവിശ്വാസം ഉയർത്തുന്ന ജയമാണ്​ ബ്രസീൽ നേടിയത്​.

മൽസരം തുടങ്ങി 16ാം മിനുട്ടിൽ ബ്രസീൽ മുന്നിലെത്തി. ഡാനി ആൽവ്​സ്​ നൽകിയ പന്തിൽ നിന്ന്​ റിച്ചാർലിസണാണ്​ ഗോൾ നേടിയത്​. എട്ട്​ മിനുട്ടിന്​ ശേഷം ബ്രസീൽ ലീഡുയർത്തി. ഇക്കുറി ഗബ്രിയേൽ ജീസസിനായിരുന്നു ഗോൾ. ആദ്യ ഗോൾ നേടിയ റിച്ചാർലിസണാണ്​ രണ്ടാം ഗോളിന്​ വഴിയൊരുക്കിയത്​.

കളിയുടെ അവസാന മിനുട്ടിൽ ​ലഭിച്ച പെനാൽട്ടി ഖത്തർ പാഴാക്കി. എഡേഴ്​സൺ നടത്തിയ ഫൗളിനായിരുന്നു ഖത്തറിന്​ പെനാൽട്ടി ലഭിച്ചത്​. ഖൗകിയെടുത്ത വലം കാൽ ഷോട്ട്​ ബാറിലിടിച്ച്​ പുറത്തേക്ക്​ പോവുകയായിരുന്നു. 

Loading...
COMMENTS