Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗദിയെ മറികടന്ന്​...

സൗദിയെ മറികടന്ന്​ ഖത്തർ ഗ്രൂപ്​ ചാമ്പ്യന്മാർ

text_fields
bookmark_border
സൗദിയെ മറികടന്ന്​ ഖത്തർ ഗ്രൂപ്​ ചാമ്പ്യന്മാർ
cancel

അബൂദബി: എഷ്യൻ കപ്പ്​ ഗ്രൂപ്​ ഇ-യിലെ ആവേശ പോരാട്ടത്തിൽ ഇരട്ടഗോളുകൾ നേടിയ ഖത്തർ കരുത്തരായ സൗദി അറേബ്യയെ മറികട ന്ന്​ ഗ്രൂപ്​ ചാമ്പ്യന്മാരായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും​ രണ്ടാം പകുതിയിൽ 80ാം മിനിറ്റിലും അൽമുഇസ്​ അലി നേടിയ ഗോളുകളാണ്​ കളിയുടെ വിധി നിർണയിച്ചത്​.

71 ശതമാനം നിയന്ത്രണവുമായി ഉടനീളം മൈതാനം നിറഞ്ഞുകളിച്ചിട്ടും ഖത്തർ വലയിൽ പന്ത്​ എത്തിക്കുന്നതിൽ പരാജയമായതാണ്​ സൗദിക്ക്​ വിനയായത്​. ഇതോടെ, ഗ്രൂപ്പിൽ മൂന്നുകളികളും ജയിച്ച ഖത്തറും മറ്റു രണ്ടുകളികളും ജയംകണ്ട സൗദിയും നോക്കൗട്ടിൽ ഇടം ഉറപ്പിച്ചു.

ഗ്രൂപ്പിൽ അപ്രധാനമായ മറ്റൊരു കളിയിൽ ഉത്തര കൊറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്​ വീഴ്​ത്തിയിട്ടും ലബനാൻ പുറത്തായി. എല്ലാ കളികളും തോറ്റ ഉത്തര കൊറിയക്കും നോക്കൗട്ട്​ സാധ്യത നേരത്തേ അസ്​തമിച്ചിരുന്നു. ഗ്രൂപ്​ എഫിലെ പോരാട്ടങ്ങളിൽ ജപ്പാൻ ഉസ്​ബകിസ്​താനെയും ഒമാൻ തുർക്​മെനിസ്​താനെയും വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatarsaudi arabiaAsian Cupsports newsGroup E
News Summary - Qatar beat Saudi Arabia 2-0 to top Group E at Asian Cup-Sports News
Next Story