Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2019 5:29 PM GMT Updated On
date_range 5 Dec 2019 5:29 PM GMTനെയ്മർ, എംബാപ്പെ ഗോളുകളിൽ പി.എസ്.ജിക്ക് ജയം
text_fieldsപാരിസ്: നാൻറസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച പാരിസ് സെൻറ് ജർമൻ ലീഗ് വണ്ണിൽ അഞ്ചു പോയൻറ് ലീഡ് നിലനിർത്തി. പരിക്കു മാറി തിരിച്ചെത്തിയ നെയ്മറും കെയ്ലൻ എംബാപ്പെയുമാണ് ഗോളുകൾ നേടിയത്.
ഈ സീസണിൽ ആദ്യമായാണ് പി.എസ്.ജിയുടെ ആദ്യ ഇലവനിൽ നെയ്മറും എംബാപ്പെയും ഒന്നിച്ചിറങ്ങുന്നത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആംഗഴ്സിനെ രണ്ടു ഗോളുകൾക്ക് തോൽപിച്ച ഒളിമ്പിക് മാഴ്സെയാണ് രണ്ടാം സ്ഥാനത്തുള്ളത്. മോശം കാലാവസ്ഥ കാരണം ശനിയാഴ്ച നടക്കേണ്ടിയിരുന്ന പി.എസ്.ജി-െമാണാകോ മത്സരം മാറ്റിവെച്ചിരുന്നു.
Next Story