Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്രഞ്ച്​ ക്ലാസിക്കിൽ...

ഫ്രഞ്ച്​ ക്ലാസിക്കിൽ പി.എസ്​.ജി; മോണകോയെ 2-1ന്​ തോൽപിച്ചു

text_fields
bookmark_border
ഫ്രഞ്ച്​ ക്ലാസിക്കിൽ പി.എസ്​.ജി; മോണകോയെ 2-1ന്​ തോൽപിച്ചു
cancel

പാരിസ്​: ഫ്രഞ്ച്​ ലീഗിലെ ക്ലാസിക്​ പോരിൽ ജയം പി.എസ്​.ജിക്കൊപ്പം. നിലവിലെ ചാമ്പ്യന്മാരായ മോണകോയെ 2^1ന്​ തോൽപിച്ച്​ നെയ്​മറും സംഘവും ​ലീഗ്​ വണ്ണിൽ ജൈത്രയാത്ര തുടരുന്നു. ആവേശം നിറഞ്ഞ പോരിൽ നിറഞ്ഞുകളിച്ചത്​ പി.എസ്​.ജി തന്നെ. മത്സരത്തിൽ 67 ശതമാനവും പന്ത്​ കൈവശം. തുടക്കം മുതലെ ആക്രമണം കനപ്പിച്ച പി.എസ്​.ജിക്ക്​ 19ാം മിനിറ്റിൽ ഗോളെത്തി.

ജൂലിയൻ ഡ്രാക്​സിലറുടെ മികച്ച ക്രോസിൽ എഡിസൻ കവാനിയാണ്​ വലകുലുക്കിയത്​. അവസരങ്ങ​ൾ പെരുമഴയായി പി.എസ്​.ജിക്ക്​ എത്തിയെങ്കിലും രണ്ടാം ഗോൾ വരുന്നത്​ 52ാം മിനിറ്റിൽ. നെയ്​മറിനെ ബോക്​സിൽ വീഴ്​ത്തിയതിന്​ പെനാൽറ്റി. നെയ്​മർ തന്നെ കിക്കെടുത്ത്​ ഗോളാക്കി. 81ാം മിനിറ്റിൽ മോണകോ ഗോൾനേടി തിരിച്ചുവരവിന്​ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgmonacomalayalam newssports news
News Summary - psg vs monaco -Sports news
Next Story