ഫ്രഞ്ച് ക്ലാസിക്കിൽ പി.എസ്.ജി
text_fieldsപാരിസ്: ഫ്രഞ്ച് ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ ഒളിമ്പിക് മാഴ്സയെ എതിരില്ലാത്ത നാ ല് ഗോളുകൾക്ക് തോൽപിച്ച് പി.എസ്.ജി ലീഗ് വൺ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം അരക ്കിട്ടുറപ്പിച്ചു. ഇരട്ടഗോളുകൾ നേടിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും അർജൻറീനയുടെ മൗറോ ഇക്കാർഡിയുമാണ് നിലവിലെ ചാമ്പ്യന്മാർക്ക് പാർക്ക് ഡി പ്രിൻസസിൽ ഉജ്ജ്വല ജയം സമ്മാനിച്ചത്. ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ നാലുഗോളുകളും.
10, 26 മിനിറ്റുകളിലായി ഇക്കാർഡി വലകുലുക്കിയപ്പോൾ 32, 44 മിനിറ്റുകളിലായായിരുന്നു എംബാപ്പെയുടെ ഗോളുകൾ. അർജൻറീന താരം എയ്ഞ്ചൽ ഡിമരിയ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി. ആഗസ്റ്റിൽ പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിലായിരുന്ന പി.എസ്.ജിയുടെ ഉറുഗ്വായ് താരം എഡിൻസൺ കവാനി മത്സരത്തിെൻറ രണ്ടാം പകുതിയിൽ പന്തുതട്ടാനിറങ്ങി. 11 മത്സരങ്ങളിൽനിന്ന് 27 പോയൻറുള്ള പി.എസ്.ജിക്ക് രണ്ടാം സ്ഥാനത്തുള്ള നാൻറസിനേക്കാൾ (19) എട്ടുപോയൻറ് ലീഡായി.
